മനുഷത്വത്തെ ഉലച്ച് കളഞ്ഞ ദുരന്തം! ഈ ചെകുത്താന്മാരെ തുരത്താന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് സിനിമാലോകം
തെലങ്കാനയില്‍ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പുകയാണ്. ഒപ്പം സിനിമാ ലോകം ഒന്നടങ്കം ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ്. നടിമാരായ ജയ ബച്ചന്‍ അനുഷ്‌ക ശര്‍മ, കീര്‍ത്തി സുരേഷ്, എന്നിവരെല്ലാം തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.
ഷംബാദില്‍ നടന്ന സംഭവം അതിക്രൂരമാണ്. അത് ഏറെ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണെന്നും അനുഷ്‌ക ശര്‍മ്മ പറയുന്നു. ഹൈദരബാദില്‍ നടന്നത് ഏറെ ലജ്ജാവഹമായ കാര്യങ്ങളാണ്. മനുഷത്വ രഹിതമായ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹം തന്നെ മുന്‍കൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ക്രിക്കറ്റ് താരം വീരാട് കോലി പ്രതികരിച്ചിരിക്കുന്നത്.

മനുഷത്വത്തെ ഉലച്ച് കളഞ്ഞ ദുരന്തമായിരുന്നിത്. ഈ കൊടുംകുറ്റവാളികളുമായി താരതമ്യം വന്യജീവികള്‍ക്ക് നാണക്കേടാണ്. ഈ സമൂഹത്തില്‍ സ്ത്രീയായി ജനിക്കുന്നത് ഒരു കുറ്റമാണോ? പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ക്ക് എത്രയും പെട്ടെന്ന് ശിഷ വാങ്ങി കൊടുക്കാനാണ് ഇപ്പോള്‍ നമ്മളിനി പോരാടേണ്ടതെന്നും അനുഷ്‌ക ഷെട്ടി പറയുന്നു.
സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരിടമായി എന്നാണ് നമ്മുടെ രാജ്യം മാറുക? എന്നാണ് കീര്‍ത്തി സുരേഷ് ചോദിക്കുന്നത്. മനുഷ്യര്‍ക്കിടയിലെ ചെകുത്താന്മാരെ തുരത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് നടന്‍ സല്‍മാന്‍ ഖാനും സമൂഹ മാധ്യമത്തിലൂടെ കുറിച്ചു.


Click it and Unblock the Notifications