»   » പുലിമുരുകന്റെ സെറ്റില്‍ നരസിംഹത്തിന്റെ 16ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍

പുലിമുരുകന്റെ സെറ്റില്‍ നരസിംഹത്തിന്റെ 16ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരസിംഹം. ചിത്രത്തിന്റെ 16ാം വാര്‍ഷികത്തില്‍ ലാലിന്റെ ആരാധകരുടെ നേതൃത്വത്തില്‍ നരസിംഹം വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂര്‍,കണ്ണൂര്‍ എന്നിവടങ്ങളിലാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം തിയേറ്ററില്‍ എത്തുമ്പോഴും പ്രേക്ഷകരുടെയും ആരാധകരുടെയും സന്തോഷവും ആവേശവും ഒന്ന് കാണേണ്ടത് തന്നെ. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പുലിമുരുകന്റെ സെറ്റിലായിരുന്നു മോഹന്‍ലാല്‍. അവിടെ വച്ച് നരസിംഹത്തിന്റെ വാര്‍ഷികാഘോഷം നടത്തിയിരുന്നു. ആഘോഷത്തിന്റെ ഫോട്ടോസ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

pulimurukan-mohanlal

2000ത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ നരസിംഹം രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസായിരുന്നു സംവിധാനം ചെയ്തത്. 2 കോടിയില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 22 കോടിയായിരുന്നു. തിലകന്‍, എന്‍എഫ് വര്‍ഗ്ഗീസ്,ഐശര്യ,കനക എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനാണ് മോഹന്‍ലാലിന്റെതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പുലിമുരുകന്‍.

English summary
Celebrating 16th Year of Narasimham at Pulimurugan Movie Location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam