twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    By Aswathi
    |

    ഒന്നുമറിയാത്ത പെഷാവറിലെ സൈനിക സ്‌കൂളിലെ കുരുന്നുകളെ നിരത്തി നിര്‍ത്തി വെടിവച്ചുകൊന്ന പാക് താലിബാനെതിരെ സിനിമാ രംഗത്തെ പ്രുമുഖ താരങ്ങള്‍ പ്രതികരിക്കുന്നു. ആഷിഖ് അബു, ഫര്‍ഹാന്‍ ഫാസില്‍, അജു വര്‍ഗീസ്, ഇന്ദ്രജിത്ത്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി ഒത്തിരി മലയാള താരങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രതികരണം. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

    ആഷിഖ് അബു

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    പാക് താലിബാനെ പച്ചത്തെറി വിളിച്ചുകൊണ്ടാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

    റിമ കല്ലിങ്കല്‍

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    ആഷിഖ് അബു വിളിച്ച പച്ചത്തെറി ഷെയറ് ചെയ്തുകൊണ്ട് റിമ കല്ലിങ്കലും തന്റെ പ്രതികരണം അറിയിച്ചു.

    ഷാന്‍ റഹ്മാന്‍

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    നിഷ്‌കളങ്കരായ കുരുന്നുകളെ കൊന്നു തള്ളിയ ആ ഭീരുക്കള്‍ക്ക് അള്ളഹ് ഒരിക്കലും മാപ്പ് കൊടുക്കില്ലെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു.

     അജു വര്‍ഗീസ്

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    നിഷ്‌കളങ്കരായ ആ കുരുന്നുകളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കാമെന്ന് യുവതാരം അജു വര്‍ഗീസ് പോസ്റ്റ് ചെയ്തു.

    ഫര്‍ഹാന്‍ ഫാസില്‍

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    കരുന്നുകളെ കൊന്ന് തിന്നുന്നതുകൊണ്ട് അവരെന്താണ് നേടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ ഫര്‍ഹാനും പാക് താലിബാനെ തെറി വിളിക്കാന്‍ മറന്നില്ല

    ഇന്ദ്രജിത്ത്

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    പെഷാവറില്‍ മരിച്ചുവീണ കുരുന്നുകളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കാമെന്ന് ഇന്ദ്രജിത്തും പറയുന്നു

    പൂര്‍ണിമ ഇന്ദ്രജിത്ത്

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    ചെറിയ ശവപ്പെട്ടികളാണ് ഏറ്റവും ദാരുണമായ കാഴ്ചയെന്ന് പൂര്‍ണിമ ഇന്ദ്രജിത്തെഴുതി

    ജോയ് മാത്യു

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    'പെഷവാറിലെ പിഞ്ചു കുഞ്ഞുങ്ങളുടെ രക്തം കൊണ്ട് ഈ ഡിസംബര്‍ കറുത്ത് പോയിരിക്കുന്നു. കുഞ്ഞുങ്ങളുടെ രക്തത്തിനു വേണ്ടി ദാഹിക്കുന്നത് ഏതു മതമായാലും സംഘടനയായാലും രാഷ്ട്രീയമായാലും അത് മനുഷ്യസംസ്‌കാരത്തിനു നിരക്കാത്തതാണ് ...പുസ്തകങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും മേല്‍ ചോരവീഴ്ത്താന്‍ മടിക്കാത്തവര്‍ ഹൃദയശൂന്യരാണ്, അവരുടെ തത്വശാസ്ത്രം മനുഷ്യന് നിരക്കാത്തതും. അവരെ ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകതന്നെ വേണം. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ !' എന്ന് ജോയ് മാത്യു പോസ്റ്റ് ചെയ്തു

    ജൂഡ് ആന്റണി ജോസഫ്

    കരുന്നുകളെ കൊന്നതെന്തിന്: സിനിമാക്കാര്‍ പ്രതികരിക്കുന്നു

    കുരുന്നുകളെ കൊന്നു തള്ളിയ അവരെ വിളിക്കേണ്ടത് തീവ്രവാദികളെന്നല്ല, ജാരസന്തതികള്‍ എന്നാണെന്ന് യുവ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പറയുന്നു

    English summary
    The Taliban attacked a military-run school in Peshawar, because they wanted revenge for the Pakistani military targeting their own families. Check out what the celebrities from Tamil film fraternity had to say about the inhuman attack.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X