twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന അവസ്ഥ ഭയാനകം! പ്രതികരണവുമായി സിനിമാലോകം!

    |

    സമൂഹ മനസാക്ഷിയെ ഒന്നടങ്കം നടുക്കിയ വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം എത്തിക്കൊണ്ടിരിക്കുകയാണ്. സിനിമാലോകവും താരങ്ങളുമെല്ലാം ഇതേക്കുറിച്ചുള്ള പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുകയാണ്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാംപയിനുകളും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ടൊവിനോ തോമസ്, എംഎ നിഷാദ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, വിധു വിന്‍സെന്റ് തുടങ്ങി നിരവധി പേരാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.

    തേങ്ങലുകൾ അടങ്ങുന്നില്ല. കണ്ണീർ കടലാകുന്നു. ആ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നതാണ്, കൊന്നതാണ്, കണ്ണും പൂട്ടി കൈയ്യിൽ ത്രാസ്സുമായി എത്രനാൾ നീതി നടപ്പാക്കും. ഇതാണ് നീതിയെങ്കില്‍. ഇത് നമ്മുക്ക് വേണ്ട. തുടരന്വേഷണം വേണം. അതിന് ചങ്കൂറ്റമുളളവർ പോലീസിലുണ്ട്. അതിന് പറ്റാതെ പാവപ്പെട്ടവന്റ്റെ കണ്ണുനീർ കാണാത്തവൻ പോലീസിലിരിക്കണ്ട. അങ്ങനെയുളള ഉദ്യോഗസ്ഥ പുങ്കവന്മാരെയാണ് ആദ്യം നിയമത്തിന്റ്റെ മുമ്പിൽ കൊണ്ട് വരേണ്ടതെന്നാണ് എംഎ നിഷാദ് കുറിച്ചത്.

    കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ‌ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണ്. കാലാഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും .ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണ്.

    ആ അമ്മക്ക് നീതി കിട്ടണം. നീതിയും ന്യായവും എല്ലാവർക്കും അവകാശപ്പെട്ടതാണ്. എങ്ങനെയൊക്കെ ആശ്വസിപ്പിച്ചാലും ആ അമ്മക്ക് നഷ്ടമായത് തിരികെ നല്കാൻ ഒരു നിയമസംഹിതക്കും കഴിയില്ല. ആ അമ്മയിലാളുന്ന കനലിനെ കെടുത്താൻ നിയമം നല്കുന്ന ഉറപ്പുകൾ മതിയാവില്ല.ബലാത്സംഗം ചെയ്ത് രണ്ട് മക്കളെ കൊന്ന് കെട്ടിത്തൂക്കിയ പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുന്നതാണ് ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെങ്കിൽ മനുഷ്യാവകാശത്തിലും നീതി നടത്തിപ്പിലെ തുല്യതയിലും വിശ്വസിക്കുന്ന ഞങ്ങളെല്ലാം അതിനോട് പ്രതിഷേധിക്കുന്നു.

    തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ, അതും 13 , 9 വയസ്സുള്ളവർ , തങ്ങൾക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാൻ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോൾ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാൻ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അർഹിക്കുന്ന ശിക്ഷ നൽകുക എന്നത്‌ മാത്രമാണ്.

    മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് .
    ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.

    ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തിൽ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുമാണ് ഈ ആൺലോകം. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ടെന്ന വാർത്തകൾ പേടിപ്പിക്കുന്നതാണ്. ഞാൻ ജനിച്ചുവളർന്ന സ്ഥലമാണ് ഈ കുത്തുങ്ങൾ കൊല്ലപ്പെട്ട വാളയാറും പരിസരവുമെല്ലാം. പെണ്മക്കളുള്ള ഓരോരുത്തരും ഭയന്ന സംഭവമാണത്. പെരുമ്പാവൂരിൽ ജിഷയും ഈ കുഞ്ഞുങ്ങളെല്ലാം കൊല്ലപ്പെടുമ്പോൾ, ഒരു വാതിലിൽ പോലും സുരക്ഷയില്ലാതെയാണ് ഈ പെൺകുട്ടികൾ ജീവിച്ചത് എന്ന് ഇവർ തമ്മിൽ സാമ്യമുണ്ട്. ദളിതരാണ് ഈ കുഞ്ഞുങ്ങളെല്ലാം മറ്റൊരു ഇന്ത്യയിലല്ല നമ്മുടെ ഇന്ത്യയിലാണ് വാളയാർ.

    വീണ്ടും ആ സമയം ആഗതമായിരിക്കുകയാണ് സുഹൃത്തുക്കളെ, ഏതാനും ഫോളോവേഴ്സ് കൂടെയുള്ള ഓരോരുത്തർക്കും(ഞാനും അക്കൂട്ടത്തിലുണ്ട്) വികാരഭരിതമായ, മനോഹരമായ വാക്കുകൾ ഉപയോഗിച്ചുള്ള, സോഷ്യൽ മീഡിയ കുറിപ്പ് പോസ്റ്റ് ചെയ്യാനുള്ള സമയം. നിങ്ങൾ ഇക്കാര്യത്തിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയിത്തീർന്നിരിക്കുന്നു. 'അവർ നീതി അർഹിക്കുന്നു'. വാളയാർ പെൺകുട്ടികൾക്ക് നീതി വേണം'. പീഡകർക്ക് ശിക്ഷ നൽകണം.'
    കാര്യമായിട്ടാണോ? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? സംവിധാനങ്ങൾക്ക് ഓരോ തവണയും വേണ്ട നടപടി എടുക്കാനായി സോഷ്യൽ മീഡിയ ആൾക്കൂട്ടം മുൻകൈ എടുക്കേണ്ട ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിച്ചേർന്നോ? ഇപ്പോഴും?അപകടകരമായ വിധത്തിൽ നമ്മൾ കീഴടങ്ങാൻ തയാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഒരു ജനസമൂഹം അവരുടെ ഘടന നിലനിർത്തുന്ന ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകൾ വെടിയാൻ തയാറാക്കുമ്പോൾ എല്ലായ്‌പ്പോഴും വിപ്ലവം സംഭവിക്കും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.

    English summary
    Celebrities joined for Justice For Valayar victims campaign
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X