കേരളപ്പിറവിയില്‍ ആരാധകര്‍ക്ക് സ്‌നേഹാശംസയുമായി താരങ്ങള്‍! ചിത്രങ്ങള്‍ വൈറലാവുന്നു!

കേരളപ്പിറവി ദിനത്തില്‍ ആശംസ അറിയിച്ച് താരങ്ങളും എത്തിയിരുന്നു. സിനിമാലോകത്തുനിന്നുള്ള സര്‍പ്രൈസുകളും എത്തിയിരുന്നു. ആകാശഗംഗ 2, അണ്ടര്‍വേള്‍ഡ് തുടങ്ങിയ സിനിമകളും തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. കാത്തിരിപ്പിനൊടുവിലെത്തിയ സിനിമകള്‍ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നും താരങ്ങള്‍ എത്തിയിരുന്നു. കേരളസാരിയില്‍ തനിമലയാളിയായാണ് പല താരങ്ങളും ആശംസ നേര്‍ന്നിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകളെല്ലാം വൈറലായി മാറുന്നത്.

ദിവ്യ ഉണ്ണി, മീര നന്ദന്‍, ആര്യ, തുടങ്ങി നിരവധി പേരാണ് കേരളപ്പിറവി ദിനാശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ ഐശ്വര്യ റായിയുടെ പിറന്നാള്‍ കൂടിയാണ് നവംബര്‍ ഒന്നിന്. അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പം റോമില്‍ വെച്ചാണ് താരം ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്. പ്രിയതമയ്ക്ക് സ്‌നേഹാശംസയുമായി അഭിഷേക് ബച്ചനും എത്തിയിരുന്നു.

Divya Unni

സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും ദിവ്യ ഉണ്ണിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നായിരിക്കും ആ തിരിച്ചുവരവെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നൃത്തത്തില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അഭിനയത്തില്‍ തിളങ്ങിയ മീര നന്ദന്‍ ഇപ്പോള്‍ അവതാരകയായും തിളങ്ങിക്കൊണ്ടിരിക്കുകയാണ്. മിനിസ്‌ക്രീനിലും ബിഗ്‌സക്രീനിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന താരമായ ആര്യയും കേരളപ്പിറവി ദിനാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X