ലോകത്തിലെ എറ്റവും മനോഹരമായ പദം മനുഷ്യനാണ്! വൃത്തികെട്ട പദവും അത് തന്നെ! പ്രതികരണവുമായി താരങ്ങള്‍
മലപ്പുറത്ത് ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിള്‍ പടക്കം കൊടുത്തു കൊന്ന സംഭവം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെളളിയാറിലാണ് ആനയെ കഴിഞ്ഞ ദിവസം ചെരിഞ്ഞ നിലയില്‍ കണ്ടത്. നാക്കും വായും തകര്‍ന്ന ആന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചെരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍, ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി സിനിമ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ഇന്ന് ഒരു മനുഷ്യന്‍ എന്ന് വിളിക്കാന്‍ ലജ്ജ തോന്നുന്നു എന്നാണ് സംഭവത്തെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. ഇങ്ങനെ ഒരു വാര്‍ത്ത ഇന്ന് വായിച്ചപ്പോള്‍ തൊട്ട്, ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം..
മനുഷ്യന്‍ ഇത്രെയും ക്രൂരന്‍ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാന്‍ തോന്നിയത്. ഒരു മനുഷ്യന്‍ ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നത്. ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരിഞ്ഞുനോക്കുമ്പോഴും അല്ലാതെയും ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്ത് കൂട്ടിയെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഈ വാര്‍ത്ത പങ്കുവെച്ചാണ് പൃഥ്വിയുടെ പോസ്റ്റ് വന്നത്. ലോകത്തിലെ എറ്റവും മനോഹരമായ പദം മനുഷ്യന്‍ ആണ്. എറ്റവും വൃത്തികെട്ട പദവും മനുഷ്യന്‍ തന്നെ എന്നാണ് നടന്‍ രാജേഷ് ശര്‍മ്മ പറഞ്ഞത്.
എന്റെ ഹൃദയം തകര്‍ന്നുപോയി എന്നാണ് സംഭവത്തെക്കുറിച്ച് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ട്വീറ്റ് ചെയ്തത്. എങ്ങനെ? ഇതുപോലൊന്ന് എങ്ങനെ സംഭവിക്കും? ആളുകള്‍ക്ക് ഹൃദയങ്ങളില്ലേ? എന്റെ ഹൃദയം തകര്‍ന്നുപോയി. കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കേണ്ടതുണ്ട്. ശ്രദ്ധ കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ സംഭവം ഹൃദയഭേദകമാണ് എന്നാണ് നടന്‍ നീരജ് മാധവ് കുറിച്ചത്. ഇത് ചെയ്തവരെ ഏതെങ്കിലും രീതിയിൽ ട്രേസ് ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യണം. ഇതിന്റെ തീവ്രത മനസിലാക്കാത്ത ഒരു സമൂഹം നമുക്കിടയിൽ ഉണ്ട്, മനുഷ്യ ജീവനേപ്പോലെ തന്നെ വിലപ്പെതാണ് വന്യ മൃഗങ്ങൾ എന്ന് എനിക്ക് തോന്നാറുണ്ട്. ഈ മഹാമാരിയുടെ കാലത്തു ഇത്രയൊക്കെ തിരിച്ചടികൾ ഉണ്ടായിട്ടും മനസിലാക്കാത്ത നമ്മൾ ഇനിയെന്നാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിക്കുക.
ഇത് വെളിച്ചത്തു കൊണ്ടുവന്നതിന് ഫോറസ്റ്റ് ഓഫീസർ മോഹൻ കൃഷന് നന്ദി. ഇത് ചെയ്ത ആളുകളെ തുറന്നുകാട്ടുകയും അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും വേണം. ഒരു മനുഷ്യ കശാപ്പ് കേസിന്റെ അതേ ഗൗരവത്തോടെയാണ് കേരള പോലീസ് ഇത് അന്വേഷിക്കേണ്ടത്. ഈ എഴുത്ത് & വാർത്ത ആളുകൾക്ക് കൂടുതൽ ശ്രദ്ധ അർഹിക്കുന്നു, പങ്കിടുന്നത് തുടരുക. നീരജ് മാധവ് കുറിച്ചു.


Click it and Unblock the Notifications











