twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല വാർത്തയ്ക്ക് ഏഴ് വര്‍ഷം കാത്തിരിക്കേണ്ടി വന്നു, നിര്‍ഭയ കേസ്; പ്രതികരിച്ച് താരങ്ങൾ

    |

    നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ സന്തോഷം പങ്കുവെച്ച് താരങ്ങൾ. നിർഭയ സംഭവം നടന്ന് ഏഴ് വർഷങ്ങൾ ശേഷമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരെ ആക്രമണം നടത്തുന്നവർക്ക് ഇതൊരു പാഠമാകട്ടെ എന്നും വിധിയെ സ്വാഗതം ചെയ്തു കൊണ്ട് ഇന്ത്യൻ സിനിമ ലോകം പറഞ്ഞു.

    നിര്‍ഭയ കേസിലെ പ്രതികളെ 2012ല്‍ തന്നെ തൂക്കിലേറ്റേണ്ടതായിരുന്നുവെന്നും എങ്കില്‍ നിയമത്തെ പേടിച്ച് ഇന്നും ഒരു പുരുഷനും ഒരു പെണ്‍കുട്ടിയെയും കടന്നാക്രമിക്കാൻ മടിക്കുമായിരുന്നു എന്ന് നടി പ്രീതി സിന്റ ട്വീറ്റ് ചെയ്തു. നിർഭയയ്ക്കും അവളുടെ മാതാപിതാക്കൾക്കും ഇനി സമാധാനത്തോടെ ഇരിക്കാമെന്നും നടി ട്വീറ്റിൽ പറയുന്നുണ്ട്. ഒരു ശുഭവാര്‍ത്തയോടെയാണ് ഇന്നത്തെ പ്രഭാതം വരവേറ്റതെന്നും ഈ വാര്‍ത്തയ്ക്കായി ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായെന്നും തമിഴ് നടന്‍ അരുൺ വിജയ് പറഞ്ഞു.

    nirbhaya

    അവിശ്വസനീയമായ വാർത്തയോടെ ഇന്നത്തെ ദിവസം ആരംഭിച്ചത്, നിർഭയ കേസിലെ പ്രതികളെ വധിക്കുന്നു. ഒടുവിൽ നീതി നടപ്പിലായി-നടി തമന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒടുവിൽ നീതി നടപ്പിലായി എന്ന് നടി ശ്രദ്ധ കപൂർ കുറിച്ചു. എന്റെ ചിന്തയും പ്രാർഥനയും നിർഭയയുടെ അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കും അവരെ സ്നേഹിക്കുന്നവർക്കുമൊപ്പാമണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ നീതി ലഭിച്ചതെന്ന് നടൻ റിതേഷ് ട്വിറ്റ് ചെയ്തു. താരങ്ങളായ ഋഷി കപൂർ, സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍, ടൊവിനോ തോമസ് തുടങ്ങിയവരും വിധി നടപ്പിലാക്കിയതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

     എനിക്ക് 70 വയസായി, പണ്ട് ബസ് കണ്ടക്ടറായിരുന്നു, രജനിയുടെ സാഹസിക യാത്ര കണ്ട് ഞെട്ടി ബെയർ ഗ്രിൽസ് എനിക്ക് 70 വയസായി, പണ്ട് ബസ് കണ്ടക്ടറായിരുന്നു, രജനിയുടെ സാഹസിക യാത്ര കണ്ട് ഞെട്ടി ബെയർ ഗ്രിൽസ്

    അക്ഷയ് ഠാക്കൂര്‍, പവൻ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരെയാണ് ഇന്ന് രാവിലെ 5.30 ന് ഒരുമിച്ച് തൂക്കിലേറ്റിയത്. തീഹാർ ജയിലിലായിരുന്നു വിധി നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹം പ്രതികൾ പ്രകടിപ്പിച്ചിരുന്നു. ജയിലിന് പുറത്ത് അവര്‍ കാത്ത് നിന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാൽ അവസാന കൂടിക്കാഴ്ച നടന്നില്ല. ശിക്ഷ വിധിക്കുന്നതിനും മുൻപ് പ്രതികളോട് കുളിക്കാനോ മതഗ്രഥം വായിക്കാനോ ഇഷ്ടഭക്ഷണം കഴിക്കാനോ പ്രതികൾ കൂട്ടാക്കിയിട്ടില്ലായിരുന്നു.

    നാല് വശത്തും കീബോർഡ്, അതിൽ മാറിമാറി വായിക്കുന്ന ചെറിയ പയ്യൻ, കുഞ്ഞ് റഹ്മാനെക്കുറിച്ച് ചിത്രനാല് വശത്തും കീബോർഡ്, അതിൽ മാറിമാറി വായിക്കുന്ന ചെറിയ പയ്യൻ, കുഞ്ഞ് റഹ്മാനെക്കുറിച്ച് ചിത്ര

    ഈ ഒരു ദിവസത്തിന് വേണ്ടിയാണ് താൻ കാത്തിരുന്നത്, ഇന്നത്തെ സൂര്യോദയം ഞങ്ങളെ സംബന്ധിച്ച് മകൾക്ക് നീതി ലഭിച്ച പുത്തൻ സൂര്യോദയമാണെന്ന് പ്രതികളെ തൂക്കിലേറ്റിയ ശേഷം നിർഭയയുടെ അമ്മ ആശ ദേവി അമ്മ പ്രതികരിച്ചു. ഇന്ത്യയിലെ എല്ലാ പെൺമക്കൾക്കും ഇന്നത്തെ ദിവസം പുതിയ സൂര്യോദയമായിരിക്കും. എന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചുവെന്നും അമ്മ പറഞ്ഞു.

    Read more about: news actor
    English summary
    celebrities support execution of the accused-in the nirbhaya case|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X