2019 ലെ വിഷു ആഘോഷമാക്കി താരങ്ങൾ!! താരങ്ങളുടെ വിഷു ദിന ആശംസകൾ കാണൂ

വിഷും തിയേറ്ററുകളിൽ വൻ ആഘോഷമാക്കിയിരിക്കുകയാണ്. വിഷുവിനു മുൻപ് തന്നെ ഉത്സവാഘോഷങ്ങൾ തിയേറ്ററുകളിൽ തകൃതിയായി നടന്നിരുന്നു. വിഷു റിലീസായ ആദ്യ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫർ. തിയേറ്ററുകളിൽ വൻ വിജയം നേടി ചിത്രം പ്രദർശനം തുടരുകയാണ്. രണ്ടാമതായി പുറത്തെത്തിയ ചിത്രമായിരുന്നു മമ്മൂക്കയുടെ മധുരരാജ. ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങൾ തിയേറ്ററുകൾ വിജയ കൊടി പാറിച്ച് മുന്നേറുമ്പോൾ പ്രേക്ഷകർ ആശംസയുമായി മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങൾ. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിഷു ആസംസകൾ നേർന്ന് താരങ്ങൾ രംഗത്തെത്തിയത്. പ്രേക്ഷകരും തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

View this post on Instagram

Happy Vishu !! 🤗✨

A post shared by Indrajith Sukumaran (@indrajith_s) on

View this post on Instagram

Happy Vishu❤️ @anulalphotography

A post shared by NIMISHA BINDHU SAJAYAN (@nimisha_sajayan) on

View this post on Instagram

Happy vishu to all #throwback #click @vishnu60ml

A post shared by Anu Sithara (@anu_sithara) on

   ആശംസകൾ നേർന്ന് ലൂസിഫർ ടീം

ആശംസകൾ നേർന്ന് ലൂസിഫർ ടീം

പ്രേക്ഷകർക്ക് നല്ലൊരു വിഷു ദിനം ആശംസിച്ച് ലൂസിഫർ ടീം. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ, സാനിയ അയ്യപ്പൻ എന്നിവരാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകർക്ക് വിഷു ദിന ആശംസ അറിയിച്ചിരിക്കുന്നത്. കൂടാതെ ലൂസിഫറിലെ 30ാംമത്തെ കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. ഇതിനോടൊപ്പമാണ് വിഷു ആസംസകൾ അറിയിച്ചിരിക്കുന്നത്.

 മോഹൻലാൽ

മോഹൻലാൽ

ലാലേട്ടനും പ്രേക്ഷകർക്ക് ആശംസ നേർന്നിട്ടുണ്ട്. കറുത്ത വസ്ത്രമണിഞ്ഞ് നിൽക്കുന്ന ലാലേട്ടന്റെ ഫോട്ടോ പോസ്റ്റ് ചെയ്താണ് വിഷു ആശംസകൾ അറിയിച്ചത്.

 നിവിൻ പോളി

നിവിൻ പോളി

നിവിൻ പോളിയും പ്രേക്ഷകർക്ക് വിഷു ആശംസകൾ അറിയിച്ചിട്ടുണ്ട്. കണിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ വിഷു ആശംസകൾ നേർന്നത്.'' ചിത്രത്തിനോടൊപ്പം എല്ലാ പ്രിയ മലായാളി പ്രേക്ഷകർക്കും വിഷു ആശംസകൾ എന്ന് താരം കുറിച്ചു

 കുടുംബ സമേതം പാർവതി

കുടുംബ സമേതം പാർവതി

നടി പാർവതിയും വിഷു ആശംസകൾ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. അച്ഛനും അമ്മയോടൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പാർവതി വിഷു ആശംസകൾ നേർന്നത്. ചിത്രത്തിന് അടിക്കുറിപ്പായി ന്റെ കണിമധുരം വിഷു ആശംസകൾ എന്നും താരം കുറിച്ചിട്ടുണ്ട്.

  ഇന്ദ്രജിത്തും  കുടുംബവും

ഇന്ദ്രജിത്തും കുടുംബവും

പ്രേക്ഷകർക്ക് വിഷു ആശംസവുമായി ഇന്ദ്രജിത്തും പൂർ‌ണ്ണിമ ഇന്ദ്രജിത്തും രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരങ്ങൾ ആശംസ അറിയിച്ചത്. മകളോടൊപ്പം നിൽക്കുന്ന ചിത്രത്തിനോടൊപ്പമാണ് ഇന്ദ്രജിത്ത് വിഷു ആശംസകൾ നേർന്നിരിക്കുന്നത്. ഇന്ദ്രജിത്ത് പകർത്തിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൂർണ്ണിമ പ്രേക്ഷകർക്ക് വിഷു ദിന ആശംസ നേർന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X