ഭാവനയ്ക്കും നവീനും ഒപ്പം മഞ്ജു വാര്യരും നവ്യാ നായരും, വിവാഹത്തിനെത്തിയ താരങ്ങള്‍!

By Nimisha

Recommended Video

ഭാവനയുടെ ചടങ്ങിൽ പങ്കെടുത്ത മലയാളനടിമാർ ഇവർ | filmibeat Malayalam

ചലച്ചിത്ര താരം ഭാവനയുടെ വിവാഹമായിരുന്നു ഇന്ന്. തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നവിന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം കാരണമാണ് വിവാഹം നീട്ടിവെച്ചതെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭാവനയുടെ കല്യാണത്തില്‍ പങ്കെടുക്കുന്ന താരങ്ങളെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അടുത്ത സുഹൃത്തുക്കളെ മാത്രമേ താരം വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുള്ളൂ. ഭാവനയുടെ വിവാഹത്തിനെത്തിയ സെലിബ്രിറ്റികളെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ.

ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍

ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഭാവനയേയും നവീനേയും നേരില്‍ കണ്ട് ആശംസ അറിയിക്കുന്നതിനായി താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ എത്തിയിരുന്നു.

മഞ്ജു വാര്യര്‍ എത്തി

മഞ്ജു വാര്യര്‍ എത്തി

ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മഞ്ജു വാര്യര്‍ എത്തിയിരുന്നു. നേരത്തെ താരത്തിന്റെ വീട്ടില്‍ വെച്ച് നടത്തിയ ചടങ്ങിലും മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നു.

സംയുകത വര്‍മ്മയും പങ്കെടുത്തിരുന്നു

സംയുകത വര്‍മ്മയും പങ്കെടുത്തിരുന്നു

ഭാവനയുടെ വീട്ടില്‍ വെച്ച് ലളിതമായാണ് വിവാഹ നിശ്ചയം നടത്തിയത്. സംയുക്ത വര്‍മ്മയും നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഭാവനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് താരം.

നവ്യനായരും എത്തി

നവ്യനായരും എത്തി

വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് ചില പരിപാടികളിലൂടെ നവ്യ നായര്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കനായി നവ്യാ നായരും എത്തിയിരുന്നു.

നേരത്തെ എത്തിയവര്‍

നേരത്തെ എത്തിയവര്‍

വിവാഹത്തിന് മുന്‍പ് നടത്തിയ മെഹന്തി ചടങ്ങില്‍ ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. ഷഫ്‌ന, മൃദുല, ശ്രിത ശിവദാസ്, സയനോര ഫിലിപ്പ് തുടങ്ങിവര്‍ക്കൊപ്പമുള്ള ഭാവനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സുഹൃത്തുക്കള്‍ക്കായി വിവാഹ സത്കാരം

സുഹൃത്തുക്കള്‍ക്കായി വിവാഹ സത്കാരം

സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രത്യേക വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X