Don't Miss!
- Lifestyle
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
- News
തിരുവനന്തപുരത്ത് ബിജെപിയില്‍ പൊട്ടിത്തെറി: രാജി സന്നദ്ധതയുമായി 3 ജനപ്രതിനിധകള്‍ ഉള്‍പ്പടേയുള്ളവർ
- Finance
ശമ്പളക്കാരാണോ; ഈ രേഖകൾ സമർപ്പിച്ചെങ്കിൽ അധിക നികുതി ഈടാക്കും
- Sports
IND vs NZ: അര്‍ഷദീപിന്റെ പ്രശ്നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി
- Technology
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- Automobiles
ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ഇസ്ലാമിലേക്ക് മതം മാറിയ പ്രമുഖര്‍
വിശ്വസിച്ചിരുന്ന മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് ആകൃഷ്ടരായി ആ മതത്തെ സ്വീകരിയ്ക്കുന്നവര്‍ ധാരളമുണ്ട. സ്വന്തം നേട്ടങ്ങള്‍, പ്രണയ സാഫല്യം എന്നിവയ്ക്കും എന്തിന് വെറുതെ തന്നെ ആള്ക്കാര് തിരിച്ചറിയുന്നതിന് വേണ്ടിയും പലരും മതം മാറാറുണ്ട്.
മൈക്കിള്‍ ജാക്സണ്, എ ആര് റഹ്മാന്, ഷര്‍മിള ടാഗോര്‍ എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ മതം മാറിയിട്ടുണ്ട്. മതം മാറിയ കുറച്ച് സെലിബ്രിറ്റികളെ നമുക്ക് പരിചയപ്പെടാം. അതായത് തങ്ങളുടെ മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത പ്രമുഖര്‍.

ഇസ്ലാമിലേക്ക് മതം മാറിയ പ്രമുഖര്‍
അന്തരിച്ച പോപ്പ് ഇതിഹാസം മൈക്കിള്‍ ജക്സണും ഇസ്ലാം മതം സ്വീകരിച്ചിരുന്നു

ഇസ്ലാമിലേക്ക് മതം മാറിയ പ്രമുഖര്‍
പ്രശസ്ത ഇന്ത്യന്‍ ഗായകന് ഹാന്‍സ് രാജ് ഇസ്ലാമിലേക്ക് മതം പരിവര്‍ത്തനം നടത്തിയതായി പാകിസ്താനി മാധ്യമങ്ങള്‍ പറയുന്നു. സിഖുകാരാനായിട്ടായിരുന്നു ഹാന്‍സിന്റെ ജജനം. ഒട്ടേറെ മനോഹര ഗാനങ്ങള്‍ ഇദ്ദേഹം പാടിയിട്ടുണ്ട്. മണ് സൂണ്‍ വെഡ്ഡിംഗിലെ ആജാ നച്ലേ എന്ന ഗാനം ഉള്‍പ്പടെയുള്ളവ ഇദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്.
ഇസ്ലാം മതത്തില്‍ താന്‍ അകൃഷ്ടനാണെന്നും മദീന സന്ദര്‍ശിയ്ക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും ഹാന്‍ഡസ് രാജ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിനോടുള്ള താത്പര്യം കൊണ്ടാണ് സൂഫി സംഗീതത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചതെന്നും മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഹാന്‍സ് രാജിന്റെ മകന് മാധ്യമറിപ്പോര്‍ട്ടുകളെ നിഷേധിച്ചു.

ഇസ്ലാമിലേക്ക് മതം മാറിയ പ്രമുഖര്‍
തന്റെ കാമുകിയായ ഹേമമാലിനിയെ വിവാഹം കഴിയ്ക്കുന്നതിന് വേണ്ടിയാണ് ധര്‍മ്മേന്ദ്ര മതം മാറുന്നത്. 1979 ല്‍ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്ന ധര്‍മ്മേന്ദ്രയ്ക്ക് ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ആദ്യ ഭാര്യയുമായുള്ള വിവാഹം വേര്‍പെടുത്തിയാല്‍ മാത്രമേ രണ്ടാമത് വിവാഹം കഴിയ്ക്കാന്‍ സാധിയ്ക്കുമായിരുന്നുള്ളൂ. എന്നാല്‍ പ്രകാശ് കൗറിനെ ഒഴിവാക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. അതുപോലെ ഹേമമാലിനിയെ ഉപേക്ഷിയ്ക്കാനും. തുടര്‍ന്നാണ് ഇസ്ലാം മതം സ്വീകരിയ്ക്കുകയംു രണ്ടാമത് വിവാഹം കഴിച്ചതും.

ഇസ്ലാമിലേക്ക് മതം മാറിയ പ്രമുഖര്‍
തന്റെ പ്രണയസാഫല്യത്തിന് വേണ്ടിയാണ് ബോളിവുഡ് താരമായി ഷര്‍മ്മിള ടാഗോറും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയത്. മന്‍സൂര്‍ അലി പട്ടൗഡിയെ വിവാഹം കഴിയ്ക്കുന്നതിനായാണ് ഷര്‍മ്മിള ഇസ്ലാം മതം സ്വീകരിച്ചത്. വിവാഹത്തിന് മുന്‍പാണ് ഇവര്‍ മതം മാറിയത്. മത പരിവര്‍ത്തനത്തിന് ശേഷം ആയിഷ ബീഗം എന്ന പേര് സ്വീകരിച്ചു. സെയ്ഫ് അലിഖാന്, സബ അലിഖാന്, സോഹ അലിഖാന് എന്നിങ്ങനെ മൂന്നു മക്കളാണിവര്‍ക്ക്.

ഇസ്ലാമിലേക്ക് മതം മാറിയ പ്രമുഖര്‍
എഎസ് ദിലീപ് കുമാര്‍ ഹിന്ദുവായാണ ്ജനിച്ചത്. പിന്നീട് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. എ ആര് റഹ്മാനെന്ന പേര് സ്വീകരിച്ചു.വിവാഹത്തിന് മുന്‍പ് റഹ്മാന്റെ അമ്മയും ഇസ്ലാം മത വിശ്വാസിയായിരുന്നു

ഇസ്ലാമിലേക്ക് മതം മാറിയ പ്രമുഖര്‍
പട്ടൗഡിയുടെ നവാബിനെ സ്വന്തമാക്കുന്നതിനാണ് ബോളിവുഡ് നടി അമൃത മതം മാറിയത്. സെയ്ഫ് അലിഖാനുമായുള്ള പ്രണയം സാക്ഷാത്കരിയ്ക്കുന്നതിന് സിഖ് -മുസ്ലീമായ അമൃത ഇസ്ലാം മതം സ്വീകരിച്ചു. 13 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനൊടുവില്‍ 2004 ല്‍ ഇവര്‍ വിവാഹമോചിതരായി. സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹത്തിന് ശേഷം കരീന മതം മാറിയില്ല.

ഇസ്ലാമിലേക്ക് മതം മാറിയ പ്രമുഖര്‍
പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയുടെ മകന് യുവന് ശങ്കര്‍ രാജയും ഇസ്ലാം മതം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. യുവനും അച്ഛനെപ്പോലെ മികച്ച സംഗീത സംവിധായകനാണ്. ട്വിറ്ററിലൂടെയാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ച കാര്യം യുവന് വെളിപ്പെടുത്തിയത്.
-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!