സ്‌നേഹിച്ചവരെ കിട്ടാത്ത സെലിബ്രിറ്റികള്‍

ഒരു പ്രണയം പൊളിഞ്ഞുപോകുക എന്നതോ പ്രേമിച്ച ആളെ വിവാഹം കഴിക്കാന്‍ പറ്റാതെ പോകുക എന്നതോ ഒന്നും അത്ര വലിയ സംഭവങ്ങളല്ല. സെലിബ്രിറ്റികളുടെ കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. ഒന്നല്ലെങ്കില്‍ അടുത്ത ബന്ധം എന്ന രീതിയില്‍ ഇവരില്‍ പലരും പഴയതെല്ലാം മറന്ന് ജീവിക്കുന്നത് സാധാരണ കാഴ്ചയാണ്.

എന്നാല്‍ സെലിബ്രിറ്റികളുടെ കാര്യത്തിലാകുമ്പോള്‍ ഒരു പ്രശ്‌നമുണ്ട്. കാര്യങ്ങളെല്ലാം നാലുപേര്‍ അറിയും. സിനിമയിലെ ആളുകളാകുമ്പോള്‍ പ്രത്യേകിച്ചും. സെലിബ്രിറ്റുകള്‍ എന്തുചെയ്യുന്നു എന്ത് കഴിക്കുന്നു എന്ത് വസ്ത്രം ധരിക്കുന്നു എന്നതൊക്കെയും ആളുകള്‍ക്ക് ആകാംക്ഷയുള്ള കാര്യങ്ങളാണല്ലോ. അത് തന്നെ കാരണം.

മലയാള സിനിമയിലെ രണ്ട് ന്യൂ ജനറേഷന്‍ സെലിബ്രിറ്റികളായ ഫഹദ് ഫാസിലും നസ്രിയയും വ്യാഴാഴ്ച വിവാഹിതരാകുയാണ്. എന്നാല്‍ ആഗ്രഹിച്ചവരെ കിട്ടാതെ പോയ താരങ്ങളുമുണ്ട്. ബോളിവുഡിലും മോളിവുഡിലും. ആരൊക്കെയെന്ന് നോക്കൂ.

സല്‍മാന്‍ ഖാന്‍ - ഐശ്വര്യാറായ്

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

ലോകസുന്ദരി ഐശ്വര്യാ റായ്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. 1999 - 2001 കാലത്ത് സഞ്ജയ് ലീല ബന്‍സാലിയുടെ സെറ്റില്‍ തുടങ്ങിയ ഈ സെലിബ്രിറ്റി പ്രണയം ബോളിവുഡ് ഏറ്റവും കൂടുതല്‍ ആഘോഷിച്ച കഥകളിലൊന്നാണ്. എന്നാല്‍ വിധി താരങ്ങള്‍ക്കെതിരായി. ഐശ്വര്യ അഭിഷേക് ബച്ചന് ഭാര്യയായി. സല്‍മാന്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്നു.

സഞ്ജയ് ദത്ത് - മാധുരി ദീക്ഷിത്

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

90 കളില്‍ ബോളിവുഡ് ആഘോഷിച്ച മറ്റൊരു പ്രണയമായിരുന്നു സഞ്ജയ് ദത്തിന്റെയും മാധുരി ദീക്ഷിതിന്റെയും. ഭാര്യയുടെ മരണത്തിന് മുമ്പേ ദത്തിന് മാധുരിയുമായി അടുപ്പമുണ്ടായിരുന്നത്രെ. ഇന്‍ഡസ്ട്രിയിലെ ബാഡ് ബോയ് ആയി അറിയപ്പെട്ടിരുന്ന ദത്തിന് പക്ഷേ മാധുരി ദീക്ഷിതിനെ വിവാഹം ചെയ്യാനായില്ല. ദത്ത് ടാഡ കേസില്‍ കുടുങ്ങിയതോടെ ഈ ബന്ധവും കഥകളും എവിടെയോ പോയിമറഞ്ഞു.

 അക്ഷയ് കുമാര്‍ - ശില്‍പ ഷെട്ടി

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

ഒരുപാട് ചിത്രങ്ങളില്‍ പ്രണയജോഡികളായി വേഷമിട്ട അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും വിവാഹിതരാകാന്‍ പോകുന്നു എന്നായിരുന്നു മുംബൈ റിപ്പോര്‍ട്ടുകള്‍. ബോളിവുഡിന്റെ പ്രണയതാരമായിരുന്ന അക്ഷയ് കുമാറിനൊപ്പം പൂജാ ബത്ര, രവീണ ടണ്ഠന്‍, മമത കുല്‍ക്കര്‍ണി എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടു. അവസാനം അക്ഷയ് കുമാര്‍ ട്വങ്കിള്‍ ഖന്നയെയും ശില്‍പ ഷെട്ടി രാജ് കുന്ദ്രയെയും വിവാഹം ചെയ്യുകയായിരുന്നു.

അഭിഷേക് ബച്ചന്‍ - കരിഷ്മ കപൂര്‍

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

ബോളിവുഡിന് ഇന്നും മനസിലാകാത്ത ഒരു സെപ്പറേഷനാണ് അഭിഷേക് ബച്ചന്റെയും കരിഷ്മ കപൂറിന്റേതും. ഇവരുടെ പിരിയലിനെപ്പറ്റി പല കഥകളും പലരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ആഡംബരപൂര്‍വ്വം നിശ്ചയം വരെ കഴിഞ്ഞ ശേഷമാണ് ഇവര്‍ പിരിഞ്ഞത്. ശരിക്കുള്ള കാരണം ഇന്നും അജ്ഞാതം.

 ഹൃത്വിക് റോഷന്‍ - കരീന കപൂര്‍

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

രണ്ടായിരത്തിന്റെ ആദ്യ പകുതിയില്‍ ബോളിവുഡ് ഹൃത്വികിന്റെയും കരീനയുടെയും കഥകളിലായിരുന്നു. ഹൃത്വികിന്റെ ആദ്യ ചിത്രമായ കഹോ ന പ്യാര്‍ ഹേയില്‍ കരീനയെ ആയിരുന്നു ആദ്യം നായികയായി നിശ്ചയിച്ചത്. പിന്നീടാണ് അമീഷ പട്ടേല്‍ ആ റോളില്‍ വരുന്നത്. അതുപോലെ തന്നെ ജീവിതത്തിലും കരീനയ്ക്ക് റിപ്ലേസ്‌മെന്റായി സൂസന്‍ വന്നു. കരീനയാകട്ട ഷാഹിദ് കപൂറുമായും പിന്നീട് സെയ്ഫുമായി അടുപ്പത്തിലായി.

ഷാഹിദ് കപൂര്‍ - കരീന

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

ഹൃത്വിക് റോഷനുമായി അകന്നതിന് ശേഷം കരീന കപൂര്‍ ഷാഹിദ് കപൂറുമായി അടുപ്പത്തിലായിരുന്നു. കോഫി വിത് കരണ്‍ ടി വി ഷോയില്‍ കരീന തന്നെ ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ഈ ബന്ധത്തില്‍ നിന്നും പുറത്തുവന്ന കരീന സെയ്ഫിന് സ്വന്തമായി.

രാജ് കപൂര്‍ - നര്‍ഗീസ്

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

ബോളിവുഡിന്റെ കണ്ണീരാണ് രാജ് കപൂറിന്റെയും നര്‍ഗീസിന്റെയും പ്രണയകഥ. ഹിന്ദി സിനിമയിലെ ഷോമാന്‍ എന്ന് വിളിക്കാവുന്ന രാജ് കപൂറും സൗന്ദര്യ റാണിയായിരുന്നു നര്‍ഗീസും സ്‌ക്രീനില്‍ നല്ല ജോഡിയായി. എന്നാല്‍ ജീവിതത്തില്‍ അവര്‍ക്കത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല.

ജോണ്‍ എബ്രഹാം - ബിപാഷ ബസു

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

ബോളിവുഡിന്റെ ഹോട്ടസ്റ്റ് എന്ന് വിളിക്കാവുന്ന പ്രണയ ജോഡികളായിരുന്നു ജോണ്‍ എബ്രഹാവും ബിപാഷ ബസുവും. മോഡലിംഗ് രംഗം മുതലുള്ള ഈ ബന്ധവും വിവാഹത്തിലെത്തിയില്ല.

ചിമ്പു - നയന്‍താര

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

നയന്‍താരയും ചിമ്പുവും ഏറെ നാള്‍ പ്രണയത്തിലായിരുന്നു. പ്രണയം തകര്‍ന്ന ശേഷം ഏറെ നാള്‍ കണ്ടാല്‍ പോലും മിണ്ടാത്ത താരങ്ങളായി മാറി ഇവര്‍.

ബാബു ആന്റണി - ചാര്‍മിള

പ്രണയം പൊളിഞ്ഞ സെലിബ്രിറ്റികള്‍

മലയാളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയ ബന്ധമായിരുന്നു ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടേതും ചാര്‍മിളയുടേതും. ചാര്‍മിള ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് സിനിമാ രംഗത്ത് നിന്നും അപ്രത്യക്ഷയാകുകയും ചെയ്തു. ബാബു ആന്‍ണി അടക്കം തന്നെ പ്രണയിച്ച മൂന്നുപേരും തന്നെ ചതിച്ചു എന്ന് ചാര്‍മിള തുറന്നുപറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X