വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

By Aswathi

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുകായണ്. താരസമ്പന്നതകൊണ്ട് ഈ പ്രാവശ്യത്തെ ലോക് സഭാ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്. കേരളത്തില്‍ നിന്ന് ഇന്നസെന്റ് മാത്രമേ സ്ഥാനാര്‍ത്ഥിയായുള്ളൂവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല.

ഒരേയൊരു താരസ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിന് വേണ്ടി വെള്ളിത്തിരയില്‍ നിന്ന് പലരും പിന്തുണയുമായി എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്രാവശ്യം കന്നിവോട്ട് രേഖപ്പെടുത്താനും മലയാളത്തില്‍ നിന്ന് ഒത്തിരി താരങ്ങളുണ്ട്. ഇതുവരെ വോട്ട് രേഖപ്പെടുത്തില മലയാളത്തിലെ ചില താരങ്ങളെ കാണൂ.

കലാഭവന്‍ മണി

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

ചാലക്കുടി യു പി സ്‌കൂളില്‍ ചെന്നാണ് കലാഭവന്‍ മണി വോട്ട് രേഖപ്പെടുത്തിയത്. ഇന്നസെന്റ് ഇവിടെയാണ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത്. ഇന്നസെന്റിന്റെ പ്രചാരണ പരിപാടിയിലും മണി പങ്കെടുത്തിരുന്നു.

സുരേഷ് ഗോപി

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

ദുബായില്‍ നിന്ന് വോട്ട് ചെയ്യാന്‍ വേണ്ടിമാത്രമാണ് സുരേഷ് ഗോപി നാട്ടിലെത്തിയത്. തിരുവനന്തപുരം ശാസ്തമംഗംലം സ്‌കൂളില്‍ വച്ചാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തന്റെ വോട്ട് കോണ്‍ഗ്രസിനല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇന്നസെന്റ്

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

ചാലക്കുടി ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്റ്. രാവിലെ ഭാര്യ ആലീസിനൊപ്പം ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ എത്തിയാണ് ഇന്നസെന്റ് വോട്ട് രേഖപ്പെടുത്തിയത്. രണ്ടു മൂന്നു കൊല്ലം താനിരിന്നു പഠിച്ച ക്ലാസില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു.

കാവ്യ മാധവന്‍

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

നടി കാവ്യാമാധവനും വോട്ട് രേഖപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് താരം താന്‍ വോട്ട് ചെയ്‌തെന്ന് അറിയിച്ചത്. എന്റെ പൗരാവകാശം ഞാന്‍ രേഖപ്പെടുത്തി നിങ്ങളോ എന്നാണ് കാവ്യയുടെ പോസ്റ്റ്

അന്‍സിബ ഹസന്‍

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

കുടുംബത്തോടൊപ്പം വന്നാണ് യുവ നായിക അന്‍സിബ ഹസനും വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിനു ശേഷമുള്ള ഫോട്ടോ സഹിതം താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

അപൂര്‍വ്വ ബോസ്

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

നടി അപൂര്‍വ്വ ബോസും തന്റെ പൗരാവകാശം രേഖപ്പെടുത്തി.

സനുഷ

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

കന്നിവോട്ട് സനുഷയും രേഖപ്പെടുത്തി. ഞാനെന്റെ കന്നി വോട്ട് രേഖപ്പെടുത്തി നിങ്ങളോ എന്നായിരുന്നു സനുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

മീരാ നന്ദന്‍

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

ഉത്തരവാദിത്വമുള്ള പൗരനായി രാജ്യത്തിന് വേണ്ടി വോട്ടു ചെയ്യുക. ക്രമിനല്‍സിന് വേണ്ടി വോട്ട് ചെയ്യാതിരിക്കുക. വികസനത്തിനും വിദ്യാഭ്യാസത്തിനും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി ആരാണോ നിങ്ങളുടെ ദേശത്ത് പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് വേണ്ടി വോട്ട് ചെയ്യുക എന്നാണ് മീരനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

അര്‍ച്ചന കവി

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

നിങ്ങളുടെ കര്‍മ്മം ചെയ്യുക. വോട്ട് ചെയ്യുക. എന്ന് പറഞ്ഞുകൊണ്ട് ജനങ്ങള്‍ക്ക് വോട്ടിങ് ആശംസകള്‍ നല്‍കികൊണ്ട് അര്‍ച്ചനാ കവിയും ഫേസ്ബുക്ക് പോസ്റ്റിട്ടു.

മുകേഷ്

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

നടന്‍ മുകേഷും വോട്ട് രേഖപ്പെട്ടുത്തി. അമ്മയ്‌ക്കൊപ്പമെത്തിയാണ് മുകേഷ് വോട്ട് രേഖപ്പെടുത്തിയത്.

സത്യന്‍ അന്തിക്കാട്

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

സംവിധായകന്‍ സത്യന്‍ അന്തിക്കാടും തന്റെ പൗരാവകാശം രേഖപ്പെടുത്തി. ഭാര്യയ്ക്കും മകനുമൊപ്പമെത്തിയാണ് സത്യന്‍ വോട്ട് രേഖപ്പെടുത്തിയത്.

രഞ്ജിനി ഹരിദാസ്

വോട്ട് രേഖപ്പെടുത്തിയ സിനിമാ താരങ്ങള്‍

അമ്മയ്‌ക്കൊപ്പമാണ് രഞ്ജനി ഹരിദാസും വോട്ട് ചെയ്യാന്ഡ പോയത്. തന്റെ കന്നി വോട്ടാണിതെന്ന് രഞ്ജിനിയും പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X