അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

By Lakshmi

തെന്നിന്ത്യന്‍ ചലച്ചിത്രലോകം പുതിയൊരു താരവിവാഹത്തിനൊരുങ്ങുകയാണ്. അമല പോള്‍-എഎഎല്‍ വിജയ് വിവാഹമാണ് നടക്കാന്‍ പോകുന്നത്. ജൂണ്‍ 7നാണ് ഇവരുടെ വിവാഹനിശ്ചയം നടക്കുന്നത്, 12ന് വിവാഹവും. മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രധാനമാണ് ഈ താരവിവാഹം. തെന്നിന്ത്യയിലെ പ്രശസ്തരും പ്രമുഖരമായ പലതാരങ്ങള്‍ക്കും വിവാഹത്തിന് ക്ഷണമുണ്ട്.

അമലയും വിജയും വിവാഹത്തിനുള്ള ക്ഷണക്കത്ത് വിതരണം തുടങ്ങിക്കഴിഞ്ഞു. കൊച്ചിയില്‍ വച്ച് നടക്കുന്ന നിശ്ചയം ക്രിസ്ത്യന്‍ രീതിയിലുള്ളതായിരിക്കും. വിവാഹമാകട്ടെ തമിഴ് ചെട്ടിയാര്‍ ശൈലിയിലാണ് നടക്കുക.

അമല-വിജയ് വിവാഹത്തിന് ക്ഷണമുള്ള പ്രമുഖ താരങ്ങളുടെ പട്ടിക ഇതാ.

അജിത് കുമാര്‍

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

തമിഴകത്തിന്റെ തല അജിത്ത് കുമാര്‍ അമലയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. വിജയിയാണ് അജിത്തിനെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. വിജയ് തയ്യാറാക്കിയിരിക്കുന്ന ക്ഷണിക്കേണ്ടവരുടെ പട്ടികയില്‍ ആദ്യപേരാണ് തലയുടേത്. കിരീടം എന്ന ചിത്രത്തിന് വേണ്ടി തലയും വിജയിയും ഒന്നിച്ചിരുന്നു.

 അനുഷ്‌ക ഷെട്ടി

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

തെന്നിന്ത്യയിലെ താരസുന്ദരിമാരില്‍ മുന്‍നിരയിലുള്ള അനുഷ്‌ക ഷെട്ടിയും ഈ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. അനുഷ്‌കയും സംവിധായകന്‍ വിജയിയും അടുത്ത സുഹൃത്തുക്കളാണ്. ദൈവ തിരുമകള്‍ എന്ന വിജയ് ചിത്രത്തില്‍ അനുഷ്‌കയായിരുന്നു ഒരു നായിക.

വിജയ്

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

ഇളയദളപതി വിജയിയും അമല-വിജയ് വിവാഹത്തിനെത്തും. എഎള്‍ വിജയിയുടെ ചിത്രത്തില്‍ ഇളയദളപതിയും നായകനായിട്ടുണ്ട്.

വിക്രം

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

സംവിധായകന്‍ വിജയിയുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് വിക്രം. താണ്ഡവം, ദൈവതിരുമകള്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ഇവര്‍ രണ്ടുപേരും ഒന്നിച്ചിട്ടുണ്ട്. വിക്രവും ഇവരുടെ വിവാഹത്തിനെത്തും.

 മോഹന്‍ലാല്‍

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും അമല-വിജയ് വിവാഹത്തിനെത്തുന്ന പ്രമുഖ താരങ്ങളില്‍ ഒരാളായിരിക്കും. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായത് അമലയായിരുന്നു.

തൃഷ

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയും വിവാഹത്തിനെത്തും. അമലയുടെയും വിജയിയുടെയും നല്ല സുഹൃത്താണ് തൃഷ. അടുത്തിടെ നടന്ന തൃഷയുടെ ജന്മദിനാഘോഷത്തില്‍ അമല പങ്കെടുത്തിരുന്നു.

നയന്‍താര

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

അമല പോളും നയന്‍താരയും നല്ല സുഹൃത്തുക്കളാണ്, പോരാത്തതിന് മലയാളികളും. നയന്‍താരയും കൂട്ടുകാരിയുടെ വിവാഹത്തിനെത്തും.

എമി ജാക്‌സണ്‍

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍


മദിരാശിപ്പട്ടണം, താണ്ഡവം എന്നീ എഎല്‍ വിജയ് ചിത്രങ്ങളില്‍ എമിയായിരുന്നു നായികയായി എത്തിയത്. എമിയും വിജയിയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. വിജയ് ക്ഷണിച്ചവരുടെ പട്ടികയില്‍ എമിയുടെ പേരുമുണ്ട്.

കാജല്‍ അഗര്‍വാള്‍

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

അമലയുടെ സുഹൃത്താണ് കാജല്‍ അഗര്‍വാള്‍. തെലുങ്കില്‍ ഇറങ്ങിയ നായക് എന്ന ചിത്രത്തില്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ചിരുന്നു.

സന്താനം

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

തമിഴകത്തിന്റെ പ്രിയ ഹാസ്യതാരം സന്താനവും താരവിവാഹത്തിനെത്തും. സന്താനവും വിജയിയും നല്ല സുഹൃത്തുക്കളാണ്.

കമല്‍ ഹസ്സന്‍

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

തമിഴകത്ത് മംഗളകാര്യങ്ങള്‍ നടത്തുന്ന ആര്‍ക്കും അവിടുത്തെ സൂപ്പര്‍താരങ്ങളെ മറന്നുകളയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഉലകനായകന്‍ കമല്‍ ഹസ്സനും വിജയ്-അമല വിവാഹത്തിനെത്തുമെന്നാണ് കരുതപ്പെടുന്നത്.

രജനീകാന്ത്

അമല-വിജയ് വിവാഹത്തിനെത്തുന്ന അതിഥികള്‍

തമിഴകത്തെ പല താരവിവാഹങ്ങള്‍ക്കും സാധാരണക്കാരനെപ്പോലെയെത്തി പങ്കെടുക്കാറുള്ളയാളാണ് രജനീകാന്ത്. ഈ താരവിവാഹത്തിനും വിശിഷ്ടാതിഥിയായി അദ്ദേഹമെത്തുമെന്നാണ് കരുതപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X