ഭാവനയ്ക്കും നവീനും ആശംസ നേര്‍ന്ന് പൃഥ്വിരാജ്, കുഞ്ഞനുജത്തിയെ അനുഗ്രഹിച്ച് സിദ്ദിഖ്, കാണൂ!
ഭാവനയുടെ അടുത്ത സുഹൃത്താണ് പൃഥ്വിരാജ്. നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായി അഭിനയിച്ച ആദം ജോണിലൂടെയാണ് ഭാവന തിരിച്ചെത്തിയത്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ഭാവനയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പൃഥ്വി ഒപ്പമുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ വിവാഹിതരായ നവീനും ഭാവനയ്ക്കും പൃഥ്വിരാജ് ആശംസ നേര്‍ന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്. പൃഥ്വിയെ കൂടാതെ മറ്റ് താരങ്ങളും ഭാവനയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ഫേസ്ബുക്കിലെ ആശംസകളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹം
ഇന്ന് (22-01-2018)വിവാഹിതരായ ഭാവനയ്ക്കും നവീനും ആശംസാപ്രവാഹമാണ്. സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം ഇവരാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്.
ആശംസ നേര്‍ന്ന് പൃഥ്വിരാജ്
ജീവിതത്തിലെ വിഷമഘട്ടത്തില്‍ പൂര്‍ണ്ണ പിന്തുണ നല്‍കി പൃഥ്വിരാജ് ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു. താരം നായകനായെത്തിയ ആദം ജോണഇലാണ് ഭാവന അവസാനമായി അഭിനയിച്ചത്. ഇന്ന് വിവാഹിതരായ നവീനും ഭാവനയ്ക്കും പൃഥ്വി നേര്‍ന്ന ആശംസ ഇങ്ങനെയാണ്.
കുഞ്ഞനുജത്തിക്ക് മംഗളാശംസകള്‍
പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നു
പൂര്‍ണ്ണിമയുടെ ആശംസ
വിവാഹിതയായ ഭാവനയ്ക്കും നവീനും ആശംസ നേര്‍ന്ന് പൂര്‍ണ്ണിമ ഇന്ദ്രജിത്തും രംഗത്തുണ്ട്. ഭാവനയ്‌ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ജ്യോത്സനയുടെ ആശംസ
ഭാവനയുടെ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനോടൊപ്പം ആശംസയും നേര്‍ന്ന് ഗായിക ജ്യോത്സന, കാണൂ.
അനൂപ് ശങ്കറിന്റെ ആശംസ
ഗായകനായ അനൂപ് ശങ്കറും ഭാവനയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. വിവാഹ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കാണൂ


Click it and Unblock the Notifications