ഈ വര്‍ഷം സാക്ഷിയായ വിവാഹ മോചനങ്ങള്‍

By Aswathi

ആഘോഷങ്ങളെന്നും മലയാളികള്‍ക്ക് ഉത്സവമാണ്. അങ്ങനെ ഈ വര്‍ഷം ഒത്തിരി മുന്‍നിര സെലബ്രിറ്റികളുടെ വിവാഹങ്ങള്‍ ആഘോഷമാക്കി. പതിനേഴോളം താരങ്ങളുടെ വിവാഹമാണ് ഈ വര്‍ഷം നടന്നത്. വിവാഹങ്ങളങ്ങനെ നടക്കുമ്പോള്‍ മറുഭാഗത്ത് ചിലര്‍ വിവാഹ മോചനവും നേടി. അതും മലയാളികളെ ഞെട്ടിച്ച രണ്ട് വിവാഹ മോചനങ്ങളുള്‍പ്പടെ മൂന്നെണ്ണം.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

divorce

മഞ്ജു വാര്യര്‍ - ദിലീപ് വിവാഹ മോചനത്തില്‍ നിന്നു തന്നെ തുടങ്ങാം. ഏറെ കാലം ഗോസിപ്പുകാര്‍ തട്ടിക്കളിച്ച വാര്‍ത്തയായിരുന്നു മഞ്ജു - ദിലീപ് വിവാഹ മോചനം. ഒടുവില്‍ അത് 2014 ല്‍ സംഭവിച്ചു. വിവാഹ മോചനത്തിന്റെ കാരണം ഇരുവരും ഇപ്പോഴും വ്യക്തപരമായ രഹസ്യത്തില്‍ തന്നെ ഒതുക്കിയിരിക്കുന്നു. പലരുടെയും പേരുകള്‍ ഈ വിവാഹ മോചനവുമായി ബന്ധപ്പെട്ട് പുറത്തുവന്നെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല.

manju-dileep

നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് മഞ്ജുവും ദിലീപും വിവാഹിതരായത്. അതൊരു ഒളിച്ചോട്ടമായിരുന്നു. പതിനാല് വര്‍ഷം ഇരുവരും ഒന്നിച്ചു ജീവിച്ചു. ഈ ബന്ധത്തില്‍ മീനാക്ഷിയെന്ന് പേരുള്ള ഒരു മകളുമുണ്ട്. എന്നാല്‍ പതിനാല് വര്‍ഷത്തിന് ശേഷം മഞ്ജു വീണ്ടുമൊരു പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് തിരിച്ചുവന്നപ്പോള്‍ തന്നെ അക്കാര്യകത്തില്‍ ആരാധകര്‍ക്ക് വിശദീകരണം ലഭിച്ചു. എങ്ങനെയൊക്കെയോ ആ ബന്ധം വേര്‍പിരിഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും വിവാഹ മോചിതരാകുന്ന വാര്‍ത്ത വന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പിരിയുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും മോഹന്‍ലാലും ഭാര്യ സുചിത്രയും ഇടപെട്ട് അത് പരിഹരിച്ചു. എന്നിട്ടും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 24 വര്‍ഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിക്കുന്നത്. ലിസി ചെന്നൈ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

lissy-priyadarshan

മറ്റൊരാളുടെ ഇടപെടല്‍ വിവാഹ മോചനത്തിലുണ്ടെന്നാണ് കേള്‍ക്കുന്നത് എന്നാല്‍ അതാരാണെന്ന് ലിസിയും പ്രിയദര്‍ശനും പറയുന്നില്ല. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ലിസിയും പ്രിയദര്‍ശനും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹ മോചനത്തിന് ശേഷം ലിസി സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണെന്ന് കേള്‍ക്കുന്നുണ്ട്.

നടീ നടന്മാരായ പ്രിയരാമനും രഞ്ജുത്തും തമ്മിലുള്ള വിവാഹ മോചനമായിരുന്നു മറ്റൊന്ന്. വില്ലന്‍ വേഷങ്ങളിലൂടെയാണ് രഞ്ജിത്തിനെ മലയാളികള്‍ക്ക് പരിചിതം. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമൊക്കെ പ്രിയാരാമന്‍ മലായാളത്തിന് സ്വന്തം. ഇതൊരു പ്രണയ വിവാഹത്തിന്റെ അസ്തമയമായിരുന്നു. 15 വര്‍ഷം ഒന്നിച്ച് ജീവിച്ച ഇരുവരും ഈ വര്‍ഷം പിരിഞ്ഞു.

priyaraman-ranjith

എന്നാല്‍ വിവാഹമോചനം നേടി മാസങ്ങള്‍ കഴിയുന്നതിന് മുമ്പേ രഞ്ജിത്ത് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യകാല നടി രാഗ സുധയാണ് ഇപ്പോള്‍ രഞ്ജിത്തിന്റെ ഭാര്യ. രാഗ സുധയുമായുള്ള രഞ്ജിത്തിന്റെ ബന്ധം തന്നെയാണ് വിവാഹ മോചനത്തിന് കാരണമെന്നും പറഞ്ഞു കേള്‍ക്കു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X