twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെള്ളിത്തിരയിലെ കൂട്ടുകുടുംബം

    By Aswathi
    |

    അച്ഛനും മകനും എന്നത് ഇപ്പോള്‍ മലയാള സിനിമയിലെ പുതിയട്രെന്റല്ല. പക്ഷെ സജീവമായത് ഇപ്പോഴാണെന്നത് മാത്രം. അച്ഛനും മകനും മാത്രമല്ല. കുടുംബസമേതം വെള്ളിത്തിര അടക്കിവാഴുന്നവര്‍ ചിലരുമുണ്ട്. അച്ഛനും അമ്മയും ഭാര്യയും ഭര്‍ത്താവും മരുമകനും ചേച്ചിയും ചേട്ടനും അങ്ങനെ അങ്ങനെ...അവരില്‍ ചിലരെ പരിചയപ്പെടാം.

    സായികുമാറും കുടുംബവും

    വെള്ളിത്തിരയില്‍ കുടുംബസമേതം

    കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായികുമാര്‍. സായികുമാറിന്റെ ഭാര്യ ബിന്ദു പണിക്കര്‍. പെങ്ങള്‍ ശോഭ മോഹന്‍. ശോഭാ മോഹന്റെ മകന്‍ വിനു മോഹന്‍. വിനു മോഹന്‍ വിവാഹം കഴിച്ചതും ഒരു അഭിനേത്രിയെയാണ്. വിദ്യ

    ശോഭനയും ചേച്ചിമാരും

    വെള്ളിത്തിരയില്‍ കുടുംബസമേതം

    ശോഭനയുടെ അടുത്ത ബന്ധുക്കളാണ് ലളിത, പത്മിനി, രാഗിണി എന്നീ ആദ്യകാല അഭിനേത്രികള്‍. നടന്‍ വിനീതും ശോഭനയുടെ കസിന്‍ ബ്രദറാണ്.

    ശ്രീനിവാസനും കുടുംബവും

    വെള്ളിത്തിരയില്‍ കുടുംബസമേതം

    ഗായകനായി വിനീതാണ് ആദ്യം വെള്ളിത്തിരയിലെത്തിയത്. അഭിനയവും സംവിധാനവും പിന്നെ വിനീതിന്റെ മേഖലയായി. അത് പിന്തുടര്‍ന്നെത്തിയ ധ്യാന്‍ശ്രീനിവാസനും ഇപ്പോള്‍ മലയാള സിനിമയുടെ സമ്പത്താണ്.

     ഇതാണ് സന്തുഷ്ട കുടുംബം

    വെള്ളിത്തിരയില്‍ കുടുംബസമേതം

    സുകുമാരനും ഭാര്യ മല്ലിക സുകുമാരനും വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു. തലമുറ മാറിവന്നപ്പോള്‍ അത് പൃഥ്വിരാജും ഇന്ദ്രജിത്തും ഏറ്റെടുത്തു. മരുമകള്‍ പൂര്‍ണിമ ഇന്ദ്രജിത്തും ഒരുകാലത്ത് മലയാള സിനിമ വാണ നായിക

     ഭരതന്റെ കുടുംബം

    വെള്ളിത്തിരയില്‍ കുടുംബസമേതം

    സംവിധായകന്‍ ഭരതന്‍. ഭാര്യ കെ പി എ സി ലളിത എന്ന മലയാളികളുടെ അമ്മ. മകന്‍ സിദ്ധാര്‍ത്ഥും ഇന്ന് ഒരു മലയാള ന

    ഫാസിലിന്റെ കുടുംബം

    വെള്ളിത്തിരയില്‍ കുടുംബസമേതം

    ഫഹദാണ് ഫാസിലിനു പിന്നാലെ വെള്ളിത്തിരയിലെത്തിയത്. പിന്നാലെ അനുജന്‍ വാച്ചു ഫാസിലും എത്തി. ഇപ്പോള്‍ ഫഹദ് സ്വീകരിക്കുന്ന വധു നസ്‌റി നസീം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന നായിക

     സത്താര്‍ ഫാമിലി

    വെള്ളിത്തിരയില്‍ കുടുംബസമേതം

    സത്താറും ഭാര്യ ജയഭാരതി സത്താറും തിരഞ്ഞെടുത്ത വഴി തന്നെയായിരുന്നു മകന്‍ കൃഷ് സത്താറിന്റെയും

    ജയറാമും കുടുംബവും

    വെള്ളിത്തിരയില്‍ കുടുംബസമേതം

    മലയാള സിനിമയില്‍ പാര്‍വതി നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു ജയറാം അവരെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം പാര്‍വതി വെള്ളിത്തിരയില്‍ നിന്ന് മാറി നിന്നെങ്കിലും ബാലതാരമായി കാളിദാസന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു.

    ഈ സഹോദരികള്‍

    വെള്ളിത്തിരയില്‍ കുടുംബസമേതം

    കലാരഞ്ജിനിയാണ് മൂത്ത സഹോദരി. പിന്നെ കല്‍പന. മൂന്നാമത്തെയാളാണ് ഉര്‍വശി. ഉര്‍വശി മനോജ് കെ ജയനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹ മോചിതരായി.

    മമ്മൂട്ടിയും കുടുംബവും

    വെള്ളിത്തിരയില്‍ കുടുംബസമേതം

    ഇപ്പോള്‍ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന അച്ഛനും മകനുമാണ് മമ്മൂട്ടിയും ദുല്‍ഖറും. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിം കുട്ടിയും അഭിനയത്തിന്റെ മേഖലയില്‍ എത്തിയിട്ടുണ്ട്. ഇവരുടെ മകന്‍ മഖ്ബൂല്‍ സല്‍മാന്‍ ഇപ്പോള്‍ മലയാളസിനിമയില്‍ ഉയര്‍ന്നുവരുന്ന നായകന്മാരില്‍ ഒരാളാണ്.

    മുകേഷിന്റെ കുടുംബം

    വെള്ളിത്തിരയില്‍ കുടുംബസമേതം

    ശരിക്കും ഒരു നാടക കുടുംബമായിരുന്നു മുകേഷിന്റേത്. എഴുത്തുകാരനും നാടക നടനുമായ അച്ഛന്‍ ഒ മാധവന്‍. നാടക നടിയും അഭിനേത്രിയുമായ അമ്മ വിജയകുമാരി. സഹോദരിയും ഒരു നാടക നടിയാണ്. ആദ്യ ഭാര്യ സരിത തെന്നിന്ത്യയിലെ നടിമാരില്‍ ഒരാളും

    മേനക സുരേഷ്

    വെള്ളിത്തിരയില്‍ കുടുംബസമേതം

    നിര്‍മാതാവായ സുരേഷാണ് മേനകയുടെ ഭര്‍ത്താവ്. മകള്‍ കീര്‍ത്തി സുരേഷ് ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

    English summary
    Celebrity family in Malayalam film industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X