കരഞ്ഞ് വറ്റിയ കണ്ണുകള്‍ തുളുമ്പുന്നത് ഞാനിന്നും ഓര്‍ക്കുന്നു! പലരും കണ്ണകി ശാപം പോലെ വെന്തുനീറുകയാണ്; രഞ്ജു

മലയാള സിനിമ ലോകത്തെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണ് ഈ ദിവസങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം തുടക്കം 2018 നടി ആക്രമിക്കപ്പെടുന്ന സംഭവമാണ്. അന്നു മുതല്‍ തുടങ്ങിയ ഹേമ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ആണ് ഇന്ന് കോളിളക്കം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അന്ന് ആക്രമണത്തിനിരയായ നടിയുടെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും ആണ് പ്രമുഖരെ പോലും മുട്ടുകുത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.

ഇന്നിതാ നടിക്ക് പിന്തുണ അറിയിച്ച് സുഹൃത്തുക്കളും എത്തിയിരിക്കുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നടി ഭാവനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ് രഞ്ജു എത്തിയിരിക്കുന്നത്.

bhavana

'കാലമേ നീ കാത്തു വച്ച കര്‍മഫലം അനുഭവിച്ചു തുടങ്ങി. നിന്റെ കണ്ണുനീരിന് ചുക്കാന്‍ പിടിച്ചവര്‍. സത്യത്തില്‍ നീ കണ്ണകിയുടെ പുനര്‍ജ്ജന്മം ആണോ, അതോ കൗരസഭയില്‍ അപമാനിതയായി മാനത്തിന് വേണ്ടി ഭഗവാന്‍ കൃഷ്ണനെ വിളിച്ചു പൊട്ടിക്കരഞ്ഞ ദ്രോപതിയോ... അതെ നിന്റെ കണ്ണില്‍ നിന്ന് വന്ന ചുടു ചോര ആയിരുന്നു.

ഇന്നും ഓര്‍ക്കുന്നു കരഞ്ഞു വറ്റിയ കണ്ണുകള്‍ തുളുമ്പി നില്‍ക്കുന്നത്. നീ ആണ് ശരി, നീ മാത്രം. പൂഴ്ത്തിവെച്ചു എനിക്കൊന്നുമില്ല എന്നതിന് പകരം തല ഉയര്‍ത്തി കൈചൂണ്ടി പറഞ്ഞ ആ സത്യങ്ങള്‍ ലോകം കേട്ടു ഞെട്ടി. പ്രത്യക്ഷയമായും, പരോക്ഷമായും നിന്നെ പുച്ഛിച്ചവര്‍, പരിഹസിച്ചവര്‍, അവര്‍ക്കുള്ള മറുപടിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്നത്.

കണ്ണകി ശാപം പോലെ വെന്തു നീറുകയാണ്. കത്തി ചാമ്പലാകുയാണ് ആണത്വത്തിന്റെ പൊങ്കിരീടങ്ങള്‍. ഇനിയും ഉയരട്ടെ ശബ്ദങ്ങള്‍. പെണ്ണിന്റെ ശാപത്തിന് വിലകൊടുക്കുക എന്നതാണ് കര്‍മഫലം. അവളും അവളെ പോലെ അനേകരും ഉള്ളില്‍ തീഗോളമായി കത്തി ജ്വാലിക്കുകയാണ്. മുച്ചീടു തറവാടും നശിച്ചു നാമഭിഷേകം ആകാന്‍ അതിനു കഴിയും. നേടുന്നതൊന്നും ചേര്‍ത്തു നിര്‍ത്തില്ല, മൈന്‍ഡ് ഇറ്റ്!' എന്നും പറഞ്ഞാണ് രഞ്ജു രഞ്ജിമര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

bhavana

രഞ്ജുവിന്റെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകാറില്ല. പലരും ചെയ്ത കുല്‍സിത പ്രവര്‍ത്തികള്‍ ഒന്നോന്നായി വെളിച്ചം കണ്ട് തുടങ്ങി. കാലത്തിന്റെ കണക്ക് അതെല്ലാവര്‍ക്കും ഒരുപോലെയാണ്. നന്മ ചെയ്യുന്നവന് നന്മയും തിന്മ ചെയ്യുന്നവന് തിന്മയും...' എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

രഞ്ജുവിനെ പോലെ നടി ഗീതു മോഹന്‍ദാസും ഭാവനയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പിറവിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് എന്താണെന്ന് പറഞ്ഞാണ് ഗീതു എത്തിയത്. 'പൊരുതാനുള്ള അവളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നാണ്', ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗീതു പറഞ്ഞത്.

ഇതിനിടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഭാവന പങ്കുവെച്ചൊരു ചിത്രവും വൈറലാവുകയാണ്. തിരിഞ്ഞ് നോട്ടം എന്ന് ക്യാപ്ഷനിട്ടിരിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഭാവനയുടെ പോരാട്ടമാണ് ഇന്ന് നിരവധി യുവതികള്‍ക്ക് തുറന്ന് പറച്ചിലിന് അവസരമൊരുക്കിയത്. നിങ്ങള്‍ കാരണം പല മുഖംമൂടികളും അഴിഞ്ഞ് വീണു. നിങ്ങള്‍ ശക്തയായ സ്ത്രീയാണ്, എന്നും പിന്തുണയുണ്ടാകും എന്ന് തുടങ്ങി നടിയെ പിന്തുണച്ച് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.

Read more about: bhavana hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X