മമ്മൂക്കയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പകര്‍ത്തിയ ശ്രീനാഥിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്‍താരനിര!
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്രീനാഥിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മമ്മൂട്ടിയുള്‍പ്പടെ നിരവധി താരങ്ങളായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വീട്ടിലേക്ക് നേരിട്ടെത്തുകയായിരുന്നു അദ്ദേഹം. ദി ഗ്രേറ്റ് ഫാദര്‍, പതിനെട്ടാംപടി തുടങ്ങിയ സിനിമകളിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പകര്‍ത്തിയത് ശ്രീനാഥായിരുന്നു. പതിനെട്ടാം പടിയിലെ ലുക്കിനെക്കുറിച്ചും ഗെറ്റപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ വൈറലായി മാറിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ മാത്രമല്ല താരങ്ങളുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു.
യുവതാരനിരയിലെ പ്രധാനികളായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കുഞ്ഞനിയനെപ്പോലെയാണ് ശ്രീനാഥെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ചേട്ടന്‍ നില്‍ക്കുമ്പോള്‍ അനിയന്‍ വിവാഹം ചെയ്തുവെന്നും താരം തമാശയായി പറഞ്ഞിരുന്നു. വരനും വധുവും ജയ് വിളിച്ചായിരുന്നു ഉണ്ണിയെ വേദിയിലേക്ക് ആനയിച്ചത്. മുണ്ടും ഷര്‍ട്ടുമണിഞ്ഞായിരുന്നു താരമെത്തിയത്.

മാമാങ്കം സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറും ശ്രീനാഥാണ്. മാമാങ്കത്തിന്‍രെ സെറ്റില്‍ വെച്ചാണ് ശ്രീയെ പരിചയപ്പെട്ടതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാനായതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ മാത്രമല്ല ശ്രീനാഥിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ടൊവിനോ തോമസും എത്തിയിരുന്നു.


Click it and Unblock the Notifications