ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

By Aswathi

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം എന്നും പ്രേക്ഷകര്‍ക്കൊരു കൗതുകം പോലെയാണ്. അത് സന്തോഷമോ സങ്കടമോ ആവട്ടെ അതിനൊപ്പം നിന്ന് ആഘോഷമാക്കും. അത്തരത്തില്‍ 2014 ഒത്തിരി താര വിവാഹങ്ങള്‍ക്കും താര വിവാഹ മോചനങ്ങള്‍ക്കും സാക്ഷിയായി.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

കാത്തിരുന്ന ഒത്തിരി വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2014. ഫഹദ് ഫാസില്‍- നസ്‌റിയ നസീം, അമല പോള്‍- വിജയ്, ആന്‍ഗസ്റ്റ്യന്‍- ജോമോന്‍ ടി ജോണ്‍ അങ്ങനെ ഒത്തിരി. ചെറുതും വലുതുമായി ഈ വര്‍ഷം മലയാളികള്‍ ആഘോഷമാക്കിയ ചില വിവാഹങ്ങള്‍ ഇതാ ഇവിടെ...

ഷഫ്‌നയും സജിനും

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

ഈ വര്‍ഷം ആദ്യം നടന്നത് ഇവരുടെ വിവാഹമാണ്. ബാലതാരമായി മലയാളത്തിലെത്തിയ ഷഫ്‌ന നസീമിന്റെയും സജിന്റെയും വിവാഹം. പ്ലസ്ടു എന്ന ചിത്രത്തില്‍ ഈരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ആ ഒരു ചിത്രത്തില്‍ മാത്രമേ സജിന്‍ അഭിനയിച്ചുള്ളൂവങ്കെലും അതിന് മുമ്പും പിമ്പും ഷഫ്‌ന ഒത്തിരി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കഥ പറയുമ്പോള്‍, ആഗതന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയവ അതില്‍ ചിലത് മാത്രം

ആന്‍- ജോ മോന്‍

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

നടി ആന്‍ അഗസ്റ്റ്യനും ഛായാഗ്രഹകനായ ജോമോന്‍ ടി ജോണും വിവാഹിതരായത് ഫെബ്രുവരി രണ്ടിനാണ്. അഗസ്റ്റ്യന്‍ മരിച്ച് അധികകാലം കഴിയാത്തതുകൊണ്ട് ആഘോഷങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. വിവാഹ ശേഷം ആന്‍ സിനിമാഭിനയിത്തില്‍ നിന്ന് ചെറിയൊരു ബ്രേക്കെടുത്തിരിക്കുകയാണ്.

മീര- അനില്‍

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

മലയാളത്തിന്റെ പ്രിയപ്പെട്ട നാടി മീര ജാസ്മിന്‍ ഫെബ്രുവരി 9ന് വിവാഹിതയായി. ഐടി രംഗത്ത് ജോലി ചെയ്യുന്ന അനില്‍ ജോണ്‍ ടെറ്റസാണ് മീരയുടെ ഭര്‍ത്താവ്. വിവാഹശേഷം ദുബായിലേക്ക് താമസം മാറിയ മീര ഇപ്പോള്‍ സിനിമയിലേക്കൊരു തിരിച്ചുവരവിനൊരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

അര്‍ച്ചന- മനോജ്

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

സീരിയലുകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞതും ഈ വര്‍ഷമാണ്. ഫെബ്രുവരി 22ന് ബാംഗ്ലൂര്‍ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന മനോജ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്നു കെട്ടി. ഒമ്പത് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലൂടെ പുതിയ വാതില്‍ തുറന്നത്.

അജു- അഗസ്റ്റീന

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

ഫെബ്രുവരി നാലാമത് ഒരു കല്യാണത്തിന് കൂടെ സാക്ഷിയായി. അജു വര്‍ഗീലിന്റെയും അഗസ്റ്റീനിയുടെയും. ഫെബ്രുവരി 22 നാണ് ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയെ അജു വിവാഹം ചെയ്യുന്നത്. ഇപ്പോള്‍ ദമ്പതികള്‍ ഇരട്ടക്കുട്ടികളുടെ രക്ഷിതാക്കളാണ്. ഒരാണും, പെണ്ണും

 അമല - വിജയ്

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

കോളിവുഡും മോളിവുഡും ആഘോഷമാക്കിയ വിവാഹമാണ് അമല പോള്‍- വിജയ് വിവാഹം. തമിഴ് സംവിധായകനായ എഎല്‍ വിജയ് യുടെയും അമല പോളിന്റെയും വിവാഹവും ഒരു പ്രണയത്തിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ വിവാഹ നിശ്ചയവും ചെന്നൈയില്‍ വച്ച് വിവാഹവും കഴിഞ്ഞു. ജൂണ്‍ 22നായിരുന്നു വിവാഹം. വിവാഹ ശേഷവും അമല അഭിനയം തുടരുന്നുണ്ട്.

ശ്രിത ശിവതാസ്- ദീപക്

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രിത ശിവതാസ് വിവഹിതയായത് ജൂലൈ ഏഴിനാണ്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ദീപക് നമ്പ്യാര്‍ ശ്രിതയുടെ കഴുത്തില്‍ മിന്ന് കെട്ടിയത്.

ഫഹദ് ഫാസില്‍ -നസ്‌റിയ നസീം

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

മലയാളികള്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയ വിവാഹമാണ് ഫഹദ് ഫാസില്‍ - നസ്‌റിയ നസീം വിവാഹം. ആഗസ്റ്റ് 21 നാണ് ആ നിക്കാഹ് കഴിഞ്ഞത്. തീര്‍ത്തും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹം. വിവാഹവും വിവാഹ സത്കാരവും സ്വകാര്യ സത്കാരവുമൊക്കെ വാര്‍ത്തയായിരുന്നു.

കവിത - വിപിന്‍

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

സിനിമാ- സീരിയല്‍ നടി കവിത നായരും വിപിന്‍ നന്ദനും വിവാഹിതരായത് ആഗസ്റ്റ് 27നാണ്. ഇതുമൊരു പ്രണയവിവാഹമായിരുന്നു. സിനിമയിലും സീരിയലുകളിലും മാത്രമല്ല ആങ്കറിങ്ങിലും പ്രശസ്തയാണ് കവിത നായര്‍

സുരഭി-വിപിന്‍

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

സിനിമാ സീരിയല്‍ താരം സുരഭിയും വിപിനും വിവാഹിതരായത് ഒക്ടോബര്‍ 19നാണ്. ഗുരുവായൂരമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ടോവിനോ - ലിദിയ

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

പ്രഭുവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ, എബിസിഡി, കൂതറ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ടോവിനോ തോമസ്. ഓക്ടോബര്‍ 24 ന് ടോവിനോ കാമുകി ലിദയയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി.

കുള്ളന്റെ ഭാര്യ

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെന്‍ വിവാഹിതനായത് ഒക്ടോബര്‍ 25 നാണ്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ അശ്വതിയാണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.

ശരണ്യ- ബിനു

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

സിനിമാ സീരിയല്‍ താരം ശരണ്യ ശിശിഷാരുവും ബിനുവും വിവാഹിതരായത് ഒക്ടോബര്‍ 26നാണ്. അടുത്തടുത്ത് മൂന്ന് കല്യാണം. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമറിയിച്ചായിരുന്നു വിവാഹ ചടങ്ങ്.

രഞ്ജിത്തും രാഗ സുധയും

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

നടി പ്രിയാരാമനുമായി വേര്‍പിരിഞ്ഞ രഞ്ജിത്ത് ആദ്യകാല നായിക രാഗസുധയെ വിവാഹം ചെയ്തതും ഈ അടുത്താണ്. ചെന്നൈയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പത്മപ്രിയ- ജാസ്മിന്‍

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

മലയാളികളുടെ പ്രിയപ്പെട്ട നടി പത്മപ്രിയ ഒരു ഗുജറാത്തിക്കാരനെ വിവാഹം ചെയ്തതും ഈ നവംബറിലാണ്. നവംബര്‍ 12, വിവാഹ ദിനത്തിലാണ് പത്മപ്രിയയുടെ വിവാഹ വാര്‍ത്ത ആരാധകരറിയുന്നത്. ഇതുമൊരു പ്രണയവിവാഹമാണ്.

വിനയ് ഫോര്‍ട്ട്

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

ഇതുവരെ നടന്നതില്‍ ഒടുവില്‍ സാക്ഷ്യം വഹിച്ച വിവാഹാഘോഷം വിനയ് ഫോര്‍ട്ടിന്റെയും സൗമിയുടെയും വിവാഹമാണ്. ഇതുമൊരു പ്രണയ വിവാഹം. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഗുരുവായൂരമ്പലത്തില്‍വച്ചായിരുന്നു മിന്നു

അനൂപ് മേനോന്‍- ക്ഷേമ

ഈ വര്‍ഷം നടന്ന താരവിവാഹങ്ങള്‍ കാണൂ

ഈ വര്‍ഷം ഇനിയൊരു താര വിവാഹത്തിന് കൂടെ മലയാളികള്‍ സാക്ഷ്യ വഹിക്കേണ്ടതുണ്ട്. അനൂപ് മേനോന്റെയും ക്ഷേമ അലക്‌സാണ്ടറുടെയും. ഡിസംബര്‍ 27നാണ് വിവാഹം. ഏറെ നാള്‍ സുഹൃത്തായിരുന്നു ക്ഷേമയെ അടുത്തറിഞ്ഞതിന് ശേഷമാണ് അനൂപ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X