»   » റിലീസിന് ഇനി രണ്ട് നാള്‍, ചിത്രത്തിന്റെ സെറ്റില്‍ താരങ്ങള്‍, വീഡിയോയും ചിത്രങ്ങളും കാണാം

റിലീസിന് ഇനി രണ്ട് നാള്‍, ചിത്രത്തിന്റെ സെറ്റില്‍ താരങ്ങള്‍, വീഡിയോയും ചിത്രങ്ങളും കാണാം

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം വിസ്മയത്തിന്റെ റിലീസിന് ഇനി രണ്ട് നാള്‍. ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മനമാന്ത എന്ന പേരില്‍ തെലുങ്കിലും തമിഴില്‍ നമതു എന്ന പേരിലും വിസ്മയം എന്ന പേരില്‍ മലയാളത്തിലും പുറത്തിറങ്ങും.

manamantha-07

വ്യത്യസ്തമായ നാല് കഥകള്‍ പറയുന്ന ഒരു കുടുംബ ചിത്രമാണ് വിസ്മയം. ഗൗതമി, വിശ്വാനന്ദ്, റെയ്‌ന റാവു, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് അസിസ്റ്റന്റിന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായാണ് ഗൗതമി എത്തുന്നത്.വാരാഹി ചലന ചിത്രയുടെ ബാനറില്‍ സായി കൊരപ്പതിയാണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷ് ശങ്കര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. രാഹുല്‍ ശ്രീവത്സവാണ് ഛായാഗ്രാഹണം. ചിത്രത്തിന്റെ സെറ്റില്‍ നിന്ന് വീഡിയോ കാണൂ..


-
-
-
-
-
-
-
-
-
English summary
Celebs On The Sets Of Vismayam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam