»   » തേങ്ങിയും പൊട്ടിക്കരഞ്ഞും തമിഴിലെ പ്രമുഖ താരങ്ങള്‍ അവസാനമൊരുനോക്ക് അമ്മയെ കാണാന്‍ വന്നു!!

തേങ്ങിയും പൊട്ടിക്കരഞ്ഞും തമിഴിലെ പ്രമുഖ താരങ്ങള്‍ അവസാനമൊരുനോക്ക് അമ്മയെ കാണാന്‍ വന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

ചെന്നൈ: അങ്ങനെ തമിഴ് ജനതയെ ആകെ കണ്ണീരിലാഴ്ത്തി പുരട്ചി തലൈവി ജയലളിത യാത്രയായി. വൈകിട്ട് നാല് മണിയ്ക്ക് മറീന ബീച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

''ഒരു നൂറ്റാണ്ടു പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ മുഖ്യമന്ത്രിയായി മരണമടഞ്ഞ നായിക''

ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ അമ്മയായ ജയലളിതയെ അവനാസമൊരുനോക്ക് കാണാനുള്ള തിക്കും തിരക്കുമാണ് ഇപ്പോള്‍ രാജാജി ഹാളില്‍. കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ പ്രമുഖരും സാധാരണക്കാരുമൊക്കെയുണ്ട്. ചിലര്‍ വിങ്ങിപ്പൊട്ടി, മറ്റു ചിലര്‍ അറിയാതെയൊന്ന് തേങ്ങി... ചിത്രങ്ങള്‍ കാണാം

ധനുഷ്

നടന്‍ ധനുഷ് ജയലളിതയെ അവസാനമൊരുനോക്ക് കാണാന്‍ വന്നപ്പോള്‍. ഭാര്യ ഐശ്വര്യയും കൂടെയുണ്ടായിരുന്നു

രജനികാന്ത്

കുടുംബ സമേതമാണ് രജനികാന്ത് വന്നത്. അമ്മയെ തൊട്ട് വണങ്ങി തേങ്ങല്‍ അടക്കി രജനി നിന്നു

ശിവകാര്‍ത്തികേയന്‍

യുവ നടന്‍ ശിവകാര്‍ത്തികേയന്‍ ഭാര്യയ്‌ക്കൊപ്പം അമ്മയെ അവനാസമൊരുനോക്ക് കാണാന്‍ വന്നു

വിജയ്

രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച ജയയുടെ ഭൗതിക ശരീരം കാണാന്‍ എത്തിയ ആദ്യ സെലിബ്രിറ്റി താരങ്ങളില്‍ ഒരാളാണ് വിജയ്.

സൂര്യ

നടന്‍ സൂര്യ ജയലളിതയെ അവസാനമൊരു നോക്ക് കാണാന്‍ വന്നപ്പോള്‍

English summary
Celebs Pays Homage To CM Jayalalithaa

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam