»   » സെല്ലുലോയ്ഡിന് തെലുങ്കിലും പ്രദര്‍ശന വിലക്ക്

സെല്ലുലോയ്ഡിന് തെലുങ്കിലും പ്രദര്‍ശന വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Celluloid
പ്രദര്‍ശനത്തിന് തയാറായ സെല്ലുലോയ്ഡിന്റെ തെലുങ്ക് പതിപ്പിന് അനൗദ്യോഗികമായി വിലക്ക് ഏര്‍പ്പെടുത്തിയെന്ന് സൂചന. സിനിമാ വിതരണക്കാരുടെ സംഘടനയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം വിതരണക്കാര്‍ സമരത്തിലേര്‍പ്പെട്ടിരുന്നപ്പോള്‍ സെല്ലുലോയ്ഡ് സിനിമയുടെ സംവിധായകന്‍ കമല്‍ തന്റെ ചിത്രമായ സ്വപ്നസഞ്ചാരി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്ക്. കേരളത്തിലും വിതരണക്കാരുടെ സംഘടന ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഈ മാസം 15ന് ചാര്‍ട്ട് ചെയ്ത ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിയ്ക്കില്ലെന്നാണ് വിതരണക്കാരുടെ സംഘടന സൂചിപ്പിയ്ക്കുന്നത്. അതേസമയം പ്രശ്‌നത്തില്‍ മറ്റു സിനിമാസംഘടനകള്‍ കൂടി ഇടപെട്ടിട്ടുണ്ട്. വിലക്ക് നീക്കാന്‍ തിങ്കളാഴ്ച സമവായ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
പ്രശ്‌നപരിഹാരത്തിനായി ആവശ്യമെങ്കില്‍ ഇടപെടുമെന്ന് ഫെഫ്ക വ്യക്തമാക്കിയിട്ടുണ്ട്. അമ്മ, എക്‌സിബിറ്റേഴ്‌സ് സംഘടനയും തിങ്കളാഴ്ചത്തെ ചര്‍ച്ചയുടെ തീരുമാനം അനുസരിച്ച് നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ കഥ പറയുന്ന സെല്ലുലോയ്ഡില്‍ പൃഥ്വിരാജും മംമ്തയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

2011ലെ സമരകാലത്ത് വിതരണക്കാരെ മറകടന്ന് സ്വപ്നസഞ്ചാരി റിലീസ് ചെയ്തതാണ് ഇപ്പോഴത്തെ വിലക്കിന് കാരണമായി പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നം ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ കമലിന്റെ പുതിയചിത്രം തങ്ങളോട് ആലോചിക്കാതെ വിതരണത്തിനെടുത്ത മുരളി ഫിലിംസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ഒരുവിഭാഗം പറയുന്നത്.

English summary
Upcoming Telugu movie 'Celluloid' has been unofficially banned from release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam