സെല്ലുലോയ്ഡിന്റെ വിലക്ക് നീക്കി

നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കമലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇതോടെ മുന്‍ നിശ്ചയിച്ച പ്രകാരം 15 ന് തന്നെ സെല്ലുലോയ്ഡ് റിലീസ് ചെയ്യും.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ സിനിമാ സമരം നടക്കുന്നതിനിടെ കമല്‍ സ്വപ്നസഞ്ചാരി എന്ന സിനിമ റിലീസ് ചെയ്തതും തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുമാണ് വിലക്കിന് കാരണം. സ്വപ്നസഞ്ചാരിക്ക് ശേഷം കമല്‍ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് വിതരണക്കാരുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചത്.
മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ ജീവിതം ഇതിവൃത്തമാക്കിയാണ് സെല്ലുലോയ്ഡ് ഒരുക്കിയിരിക്കുന്നത്. പഴയകാല സിനിമാ ചിത്രീകരണരീതി തിരുവനന്തപുരത്തും മൈസൂരിലും പുനരാവിഷ്‌കരിച്ചാണ് സെല്ലുലോയ്ഡ് ചിത്രീകരിച്ചത്. പൃഥ്വിരാജും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications