For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെല്ലുലോയ്ഡ് ഒരു പ്രായശ്ചിത്തം

  By നിര്‍മല്‍
  |

  Celluloid
  മലയാള സിനിമ പ്രായശ്ചിത്തം ചെയ്യുകയാണ്, വിഗത കുമാരന്‍ എന്ന ആദ്യ മലയാള ചിത്രമൊരുക്കിയതിന്റെ പേരില്‍ എല്ലാം തകര്‍ന്നു പോയ സംവിധായകന്‍ ജെ.സി. ഡാനിയേലിനോടും ആദ്യനായിക റോസിയോടും. ഇന്ന് ഒറ്റ ചിത്രത്തിലൂടെ താരപദവിയിലെത്തുന്ന പല നടീനടന്‍മാര്‍ക്കും അറിയാത്ത രണ്ടുപേരാണ് ഡാനിയേലിന്റെയും റോസിയുടെയും. ജീവിച്ചിരുന്നപ്പോള്‍ അവഗണന മാത്രം ഏറ്റുവാങ്ങാനായിരുന്നു ഡാനിയേലിന് വിധി. അതുപോലെ നായികയായതിന്റെ പേരില്‍ സമൂഹം വേശ്യയെന്ന മുദ്രകുത്തി കല്ലെടുത്തെറിഞ്ഞപ്പോള്‍ ലോറി ഡ്രൈവറുടെ കൂടെ ഒളിച്ചോടിപോകേണ്ടി വന്ന റോസി. പിന്നീട് ഇവര്‍ എവിടെയായിരുന്നെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അടുത്തിടെ ചില പത്ര പ്രവര്‍ത്തകരാണ് ഇവരുടെ ബന്ധുക്കളെ തമിഴ്‌നാട്ടില്‍ കണ്ടെത്തിയത്.

  ഡാനിയേലിന്റെയും റോസിയുടെയും ജീവിതം കാമറയില്‍ പകര്‍ത്തുകയല്ല കമല്‍ എന്ന അനുഗൃഹീത സംവിധായകന്‍ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ ചെയ്യുന്നത്. മലയാളികളെല്ലാം ഈ രണ്ടു കലാകാരന്‍മാരോടു ചെയ്ത ക്രൂരതയ്ക്കുള്ള പ്രാശ്ചിത്തം ചെയ്യുക കൂടിയാണ്. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഡേറ്റുകിട്ടാന്‍ ഒരു പ്രയാസവുമില്ലാത്ത സംവിധായകനാണ് കമല്‍. ഇവരെ രണ്ടുപേരെയും വച്ച് ധാരാളം ചിത്രവുമൊരുക്കിയിട്ടുണ്ട്. എന്നിട്ടും ഇങ്ങനെയൊരു ചിത്രം ചെയ്യുകയെന്നത് കമല്‍ തന്റെ ജീവിത നിയോഗമായിട്ടാണ് കാണുന്നതെന്ന് സന്തോഷത്തോടെ പറയുന്നു. മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തരംഗം ആഞ്ഞടിക്കുമ്പോഴാണ് കമല്‍ ആദ്യ സിനിമാ അണിയറക്കാരുടെ ജീവിതം തേടി പോകുന്നത്. മൂന്നുവര്‍ഷം പഠനം നടത്തിയ ശേഷമാണ് കമല്‍ തന്നെ തിരക്കഥയെഴുതി നിര്‍മാണവും നിര്‍വഹിച്ചുകൊണ്ട് സെല്ലുലോയ്ഡ് ഒരുക്കുന്നത്.

  ഡാനിയേലിന് 28 വയസ്സുള്ളപ്പോഴായിരുന്നു വിഗതകുമാരന്‍ നിര്‍മിച്ചത്. 28 വയസ്സുകാരനായ ഡാനിയേലിന് സ്‌ക്രീനില്‍ ജീവിതം നല്‍കുന്നത് പൃഥ്വിരാജ് ആണ്. സിനിമയില്‍ പുതിയൊരു ഇമേജ് തേടുന്ന പൃഥ്വിക്ക് എല്ലാ ന്യൂജനറേഷന്‍ താരങ്ങളെയും പിന്നിലാക്കാന്‍ ഈയൊരു വേഷം കൊണ്ടു സാധിക്കുമമെന്നതില്‍ സംശയമൊന്നുമില്ല. റോസിയുടെ ജീവിതം അവതരിപ്പിക്കുന്നത് ചാന്ദ്‌നിയാണ്. ഡാനിയേലിന്റെ ഭാര്യയായിട്ടാണ് മംമ്ത മോഹന്‍ദാസ് അഭിനയിക്കുന്നത്.

  എന്നാല്‍ റോസിയുടെ വേഷം ചെയ്യാന്‍ കമല്‍ ആദ്യം സമീപിച്ചിരുന്നത് മലയാളത്തിലെ മറ്റൊരു മുന്‍നിര താരത്തെയായിരുന്നു. അവരുടെ ലക്ഷങ്ങളുടെ പ്രതിഫലം കേട്ട് അദ്ദേഹം നിരാശനായി പിന്‍വാങ്ങുകയായിരുന്നു. കമലിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി പൃഥ്വിയും മംമ്തയും പ്രതിഫലം കുറച്ചുകൊണ്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചാനലിലെ അവതരണരംഗത്തു നിന്നാണ് ചാന്ദ്‌നിയെ കമല്‍ കണ്ടെടുക്കുന്നത്. മലയാളത്തിന് നല്ലൊരു നായികയെ കൂടി ലഭിച്ചുവെന്ന് സന്തോഷത്തോടെ പറയാം.

  മീശയും താടിയൊന്നുമില്ലാതെ മെലിഞ്ഞശരീരവുമായി പൃഥ്വി പുതിയൊരു ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. മംമ്ത മോഹന്‍ദാസിനെയും മേക്കപ്പ് മാന്‍ പട്ടണം റഷീദ് വളരെ തിരിച്ചറിയാനാകാത്ത രൂപത്തിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്. പത്രപ്രവര്‍ത്തകന്‍ വിനു ഏബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെയും ചേലങ്ങാട് ഗോപാലകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ ലേഖനത്തെയും അവലംബമാക്കി കമല്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. 1928ലെ കാലഘട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. ശ്രീനിവാസന്‍, ടി.ജി. രവി, നെടുമുടി, തലൈവാസല്‍ വിജയ്, ഇര്‍ഷാദ് എന്നിവരാണ് മറ്റു താരങ്ങള്‍.

  English summary
  Veteran director Kamal portrays a biographical take of Malayalam cinema in his new film titled celluloid featuring the life story of JC Daniel, the pioneer of Malayalam cinema.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X