പശുവിനെ കേന്ദ്ര കഥാപാത്രമാക്കിയതിന് എ സര്‍ട്ടിഫിക്കറ്റ്! സെന്‍സര്‍ ബോര്‍ഡ് വക പ്രതികാരം ഇങ്ങനെ!
പശു കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ മലയാള ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്. നവാഗതനായ നന്ദു വരവൂര്‍ സംവിധാനം ചെയ്ത പയ്ക്കുട്ടി എന്ന സിനിമയ്ക്കാണ് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. ശംഭു എന്ന ബധിര യുവാവും നന്ദിനി എന്ന പശുവും തമ്മിലുളള അത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ സെന്‍സറിംഗ് വേളയില്‍ പശു ഉള്‍പ്പെടുന്ന അധിക സീനുകളും എഡിറ്റ് ചെയ്യാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 24 ഷോട്ടുകള്‍ അണിയറപ്രവര്‍ത്തകര്‍ വെട്ടിമാറ്റിയെങ്കിലും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് പയ്ക്കുട്ടിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുളള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സിനിമയില്‍ ഒരു വിധത്തിലുളള അശ്ലീല രംഗങ്ങളും ഇല്ലായെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് കുവൈറ്റില്‍ പോലും ലഭിച്ചിരുന്നത്. മമ്മൂട്ടി ചിത്രം പാലേരി മാണിക്യത്തിലൂടെ ശ്രദ്ധേയനായ പ്രദീപ് നളന്ദയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശംഭുവിന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവ ബഹുലമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. പുതുമുഖ താരം സൂര്യജയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സുഭാഷ് രാമനാട്ടുക്കരയും ബിജു മാഹിയും ചേര്‍ന്നാണ് പയ്ക്കുട്ടി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
വിനോദ് വിക്രമാണ് ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മാസ്റ്റര്‍ ചന്ദ്രജ് കൃഷണ,പങ്കന്‍ താമരശ്ശേരി,ഗോപിനാഥ് മാവൂര്‍, ഹരീന്ദ്രനാഥ് ഈയാട്, ബാബു ഒലിപ്രം, ഗിരീഷ് പെരിഞ്ചീരി,ശ്രീജിത്ത് കൈവേലി, സുലോചന നന്മണ്ട, രാധാ കാരാട്,ഷൗക്കി,ഷാഫി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജയന്‍ പള്ളുരുത്തി,ഷാബി പനങ്ങാട് എന്നിവരുടെ വരികള്‍ക്ക അരുണ്‍ രാജ് കണ്ണൂരാണ് പയ്ക്കുട്ടിയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











