»   » നഗ്നതാപ്രദര്‍ശനം; ചായം പൂശീയ വീടിന് പ്രദര്‍ശനാനുമതി തടഞ്ഞു

നഗ്നതാപ്രദര്‍ശനം; ചായം പൂശീയ വീടിന് പ്രദര്‍ശനാനുമതി തടഞ്ഞു

Posted By: AkhilaKS
Subscribe to Filmibeat Malayalam

നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും സംവിധാനം ചെയ്ത ചായം പൂശിയ വീട് എന്ന ചിത്രത്തിന്റെ പ്രദര്‍ശഷനാനുമതി തടഞ്ഞു. നഗ്നതാ പ്രദര്‍ശനത്തിന്റെ പേരിലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഈ നടപടി, ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നാണ് സംവിധായകര്‍ പറയുന്നത്. ഗൗതം എന്ന പ്രായമുള്ള, ഒരു എഴുത്തുക്കാരനും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന യുവതിയുവാക്കള്‍, ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

satheesh

നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ മൂന്ന് രംഗങ്ങള്‍ നീക്കനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ നീക്കാനാവശ്യപ്പെട്ട രംഗങ്ങള്‍ ചിത്രത്തില്‍ അനിവാര്യമായതാണെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് പോലും ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.

കലാധരന്‍, അക്രം മുഹമ്മദ്,നേഹ മഹാജന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. കഥ,തിരക്കഥ,നിര്‍മ്മാണവും സന്തോഷും സതീഷും തന്നെയാണ് നിര്‍വ്വഹിക്കുന്നത്. എട്ടേ കാല്‍ സെക്കന്റ് എന്ന സിനിമ നേരത്തെ ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചതാണ്.

English summary
Chayam Pooshiya Veedu(The Painted House) malayalam movie directed by debutants Santosh Babusenan and Satish Babusenan featuring Neha Mahajan in lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam