twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാം രഹീം സിങിന്റെ സിനിമ: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ രാജിവച്ചു

    By Soorya Chandran
    |

    ദില്ലി: വിവാദ ആള്‍ ദൈവം ഗുര്‍മീത് രാം റഹീം സിങിനെ ദൈവമായി ചിത്രീകരിക്കുന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവച്ചു. എന്നാല്‍ രാജിയുടെ കാരണം ഇതാണെന്ന് ലീല സാംസണ്‍ പറഞ്ഞിട്ടില്ല.

    രാം റഹീം സിങിനെ കുറിച്ചുള്ള സിനിമയാണ് 'മെസഞ്ചര്‍ ഓഫ് ഗോഡ്'. സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതായിരുന്നു. എന്നാല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപലേറ്റ് ട്രൈബ്യൂണല്‍ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു.

    ട്രൈബ്യൂണല്‍ അനുമതി നല്‍കിയ കാര്യം താന്‍ മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്നായിരുന്നു ലീല സാംസണിന്റെ പ്രതികരണം. ഈ നടപടി സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നത് തുല്യമാണെന്നും അവര്‍ പറഞ്ഞു.

    Ram Rahim Singh

    മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അത് ഒരു പക്ഷേ വര്‍ഗ്ഗീയ കലാപത്തിന് തന്നെ കാരണമായേക്കും എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നായിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

    Leela Samson

    സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ നേരിട്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും ലീല സാംസണ്‍ ആരോപിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ കാലാവധി അവസാനിച്ചതാണ്. എന്നാല്‍ പുതിയ അംഗങ്ങളെ ഇതുവരെ തിരഞ്ഞെടുക്കാത്തതിനാല്‍ പഴയ സമിതി തുടരുകയാണ്. സെന്‍സര്‍ ബോര്‍ഡിന് സിഇഒയെ നിയമിച്ചതിനേയും ലീല സാംസണ്‍ വിമര്‍ശിച്ചു.

    എന്നാല്‍ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയ സംഭവത്തില്‍ യാതൊരു ഇടപടലും ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇക്കാര്യം കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാഥോട് ആണ് അറിയിച്ചത്. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    English summary
    Censor Board chief quits to protest film Messenger of God 'clearance'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X