ഷക്കീലയുടെ ശീലാവതിയ്ക്ക് നേരെ സെൻസർ ബോർഡ്!! പ്രശ്നം സീനല്ല, ഷക്കീലയുടെ മറുപടി കണ്ടു നോക്കൂ
തെലുങ്ക് ചിത്രമായ ശീലാവതി വാട്ട് ദ ഫക്ക് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഷക്കീല. പല സൂപ്പർ താരങ്ങളുടേയും ചിത്രങ്ങക്ക് ലഭിച്ചിരുന്നു അതേ പ്രേക്ഷക സ്വീകാര്യത ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ചിരുന്നു.മറ്റ് തെന്നിന്ത്യൻ ഭാഷകളിലേത് പോലെ ഷക്കീല ചിത്രങ്ങൾക്ക് മലയാളത്തിലും മികച്ച സ്വീകാര്യയായിരുന്നു ലഭിച്ചിരുന്നത് . തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഷക്കീലയ്ക്ക് ഇപ്പോഴും ആരാധകരുണ്ട്.
ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്ന് താരം ബ്രേക്ക് എടുത്തിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും താരം സിനിമ മേഖലയിൽ സജീവമാകുകയാണ്. തെലുങ്ക് ചിത്രമായ ശീലാവതി വാട്ട് ദ ഫക്ക് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. എന്നാൽ രണ്ടാം വരവ് ഷക്കീലയ്ക്ക് അത്ര സുഗകരമല്ല. ചിത്രത്തിനെതിരെ സെൻസർ ബോർഡ് രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിനെതിരെ സെൻസർ ബോർഡ്
കഴിഞ്ഞ കുറച്ചു നാളുകളായി സെൻസർ ബോഡിനെതിരെ വിമർശനങ്ങൾ കേട്ടു വരുന്നുണ്ട്. പല സിനിമകളിലും സെൻസർ ബോർഡ് അനാവശ്യമായി ഇടപെടലുകൾ നടത്തുന്നുണ്ടെന്നുള്ള ആരോപണം പരക്കെ ഉയരുകയാണ്. എന്നാൽ ഇപ്പോഴിത ഷക്കീല ചിത്രത്തിനെതിരേയും സെൻസർ ബോർഡ് കത്രിക കാണിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പേരാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. സിനിമയുടെ കഥയുമായി യോജിച്ച പേരല്ല നൽകിയിരിക്കുന്നതെന്നാണ് സെൻസർ ബോർഡ് ചൂണ്ടിക്കാണിക്കുന്നത്.

ഇത് ഷക്കീല ചിത്രം
സെൻസർ ബോർഡിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഷക്കീല തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. എന്തിന്റെ അടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് ഈ സിനിമയ്ക്ക് ചേരുന്നില്ല എന്നു പറയുന്നതെന്നും ഇവർ ചോദിക്കുന്നുണ്ട്. സെൻസർ ബോർഡ് അംഗങ്ങളുടെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തെ കുറിച്ച് തനിയ്ക്ക് ഒരു പിടിയും കിട്ടുന്നില്ലെന്നും ഷക്കീല ഫേസ്ബുക്കിൽ പറഞ്ഞു. കൂടാതെ ഇതൊരു ഷക്കീല ചിത്രമായതു കൊണ്ടാണോ അവർ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നും താരം ചോദിക്കുന്നുണ്ട്. സിനിമ കാണുക പോലും ചെയ്യാതെയാണ് അവർ ഇങ്ങനെ പറയുന്നത്. ദയവ് ചെയ്ത് സെൻസർ ബോർഡ് തങ്ങളുടെ തീരുമാനം പുനഃപരിശേധിക്കണമെന്നും ഷക്കീല പറയുന്നുണ്ട്.

മലയാളവുമായി ബന്ധം
ഒരു സൈക്കോ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ശീലവതി വാട്ട് ദഫക്ക്. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രമാണെങ്കിൽ സിനിമയ്ക്ക് കേരളവുമായി ബന്ധമുണ്ട്. കേരളത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . അതിനാൽ തന്നെ കേരളത്തിലെ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമെല്ലാം മികച്ച ജനശ്രദ്ധയാണ് ലഭിച്ചത്. ഒരു ഹൊറർ പശ്ചാത്തലത്തിലാണ് ടീസർ നിർമ്മിച്ചിരിക്കുന്നത്. നീണ്ട പത്തു വർഷത്തിനു ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം.

250ാം മത്തെ ചിത്രം
മലയാളം , തമിഴ്, തെലുങ്ക് ,കന്നട എന്നീ തെന്നിന്ത്യൻ ഭാഷയിൽ അഭിനയിച്ചിട്ടുള്ള താരമാണ് ഷക്കീല. ശീലാബതി താരത്തിന്റെ 250ാംമത്തെ ചിത്രമാണ്. കൂടാതെ പത്ത് വർഷത്തിനു ശേഷം നടിയായി വീണ്ടും എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ശീലാവതിയ്ക്കുണ്ട്. സിനിമയിൽ നിന്ന് ഇടക്കാല ബ്രേക്ക് എടുത്തിരുന്നുവെങ്കിലു മലയാളം, തമിഴ് , തെലുങ്ക് ചിത്രങ്ങളിൽ അതിഥി വേഷത്തിൽ താരം എത്തുന്നുണ്ടായിരുന്നു. കൂടാതെ ടെലിവിഷൻ പരമ്പരകളിലും ഭാഗമായിരുന്നു.


Click it and Unblock the Notifications