»   » നഗ്നതാ പ്രദര്‍ശനം;ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

നഗ്നതാ പ്രദര്‍ശനം;ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ രണ്ട് ചിത്രങ്ങള്‍ക്കാണ് അടുത്തിടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലഫ്‌സോന്‍ കി കഹാനിയും ഉഡ്താ പഞ്ചാബും. ചിത്രങ്ങളിലെ അസ്ലീല ഭാഗങ്ങള്‍ വെട്ടി മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ഉഡ്താ പഞ്ചാബിന് 89 കട്ടുകള്‍ വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്.

ഇപ്പോഴിതാ ബോളിവുഡില്‍ സെന്‍സര്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍ മലയാളത്തിലും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നു. സൈജോ കണ്ണനൈക്കല്‍ സംവിധാനം ചെയ്യുന്ന കഥക്കളി എന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. ചിത്രത്തിലെ നഗ്നതയെ ചൂണ്ടിക്കാട്ടിയാണിത്.

നഗ്നതാ പ്രദര്‍ശനം; ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

ബോളിവുഡില്‍ രണ്ട് ചിത്രങ്ങള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഷാഹിദ് കപൂര്‍-കരീന കപൂര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉഡ്ത പഞാബ്. റണ്‍ദീപ്-കാജലിന്റെ ദൊ ലഫ്‌സോന്‍ കി കഹാനി.

നഗ്നതാ പ്രദര്‍ശനം; ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന പേരിലാണ് ഉഡ്താബിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. 89 കട്ടുകളാണ് ചിത്രത്തിന് പറഞ്ഞിരിക്കുന്നത്.

നഗ്നതാ പ്രദര്‍ശനം; ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

ചിത്രത്തിലെ റണ്‍ദീപ് ഹൂഡയും കാജല്‍ അഗര്‍വാളും തമ്മിലുള്ള ലിപ് ലോക് രംഗമായിരുന്നു പ്രദര്‍ശനാനുമതിയ്ക്ക് തടസമായത്. ചിത്രത്തിലെ 18 സെക്കന്റ് ദൈര്‍ഘ്യമുള്ള ചുംബനരംഗം എട്ട് സെക്കാന്റാക്കി ഇപ്പോള്‍ കുറച്ചു.

നഗ്നതാ പ്രദര്‍ശനം; ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

മലയാളത്തില്‍ കഥകളി എന്ന ചിത്രത്തിനാണ് വിലക്ക്. ചിത്രത്തില്‍ നഗ്നതാ പ്രദര്‍ശനം ചൂണ്ടിക്കാട്ടിയാണ് വിലക്ക്. കഥാപാത്രം തന്റെ കഥകളി വേഷം അഴിച്ചു വച്ച് ഭാരത പുഴയിലേക്ക് നടന്ന് പോകുന്ന രംഗമാണ് ചിത്രത്തില്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

നഗ്നതാ പ്രദര്‍ശനം; ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാള ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫെഫ്ക ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സെബാസ്റ്റിന്‍ പോള്‍ ഫെഫകയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുക.

English summary
Censor board strike Malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam