രാജീവ് രവിയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി, നല്ലതിന് വേണ്ടി ചെയ്തത് തെറ്റായി വ്യാഖ്യാനിച്ചു

By Rohini

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ സെന്‍സറിങ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ സംസാര വിഷയം.

കമ്മട്ടിപ്പാടം എന്ന സിനിമ ഇല്ലാതാക്കുന്ന വിധത്തില്‍ സെന്‍സറിങ് ഇടപെടലുണ്ടായി എന്നാണ് രാജീവ് രവി പറയുന്നത്. റിലീസിന് തലേന്നാള്‍ ആയതിനാലാണ് വിട്ടുവീഴ്ചകള്‍ വേണ്ടിവന്നതെന്നും, സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ബോധമില്ലാത്തവരാണ് ബോര്‍ഡിലെന്നും സംവിധായകന്‍ ആരോപിച്ചു.

 rajeev-ravi-vijayakrishnan

എന്നാല്‍ ഈ സിനിമയിലെ ഒരു ഫ്രെയിം പോലും കട്ട് ചെയ്തിട്ടില്ല എന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം വിജയകൃഷ്ണന്‍ പറഞ്ഞു. ചില ചീത്തവിളികള്‍ ഒഴിവാക്കിയാല്‍ എല്ലാം നഷ്ടപ്പെടുമെന്നാണോ, ഈ സംബോധനകളാണോ അദ്ദേഹത്തിന്റെ കല. സെന്‍സര്‍ ഓഫീസര്‍ ഇതെല്ലാം ചൂണ്ടിക്കാട്ടി കത്ത് നല്‍കുകയാണ് ചെയ്തത്. പുലയന്‍ എന്ന വാക്ക് ജാതീയ അധിക്ഷേപമായതിനാലാണ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്.

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇവരെല്ലാം പലരെക്കൊണ്ട് ശുപാര്‍ശ നടത്താനും നില്‍ക്കും. ഈ സിനിമയ്ക്ക് വേണ്ടി എന്നെ എത്ര പേര്‍ വിളിച്ചെന്ന് അറിയാമോ. പിന്നെ കമ്മട്ടിപ്പാടം മനസ്സിലാക്കാനുള്ള രാഷ്ട്രീയബോധമുള്ളവരാണ് ഞാന്‍ ഉള്‍പ്പെടെ എല്ലാവരും. ആ സിനിമയുടെ പ്രത്യേകതയും രാഷ്ട്രീയവുമൊക്കെ നന്നായി മനസ്സിലാക്കിയിട്ടാണ് തുടക്കത്തിലെ വയലന്‍സ് രംഗങ്ങളില്‍ പോലും കത്രിക വയ്ക്കാതിരുന്നത്.

ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും പരിഗണന ആ സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്. എ പടം എന്നത് ആ ചിത്രത്തിലെ നായകന് ചില വിഷമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവാം. വയലന്‍സ് മാത്രമല്ല എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് കാരണം. ആ സിനിമ പ്രതിനിധീകരിച്ച ജീവിത പരിസരം കുറച്ചുകൂടെ മുതിര്‍ന്നവര്‍ക്കാണ് മനസ്സിലാവുക എന്നത് കൂടി പരിഗണിച്ചുള്ള വിലയിരുത്തലിലാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വയലന്‍സും കാരണമായിട്ടുണ്ട്.

ആദ്യഭാഗത്തെ കത്തിക്കുത്ത് രംഗത്തിലൊന്നും യാതൊന്നും ചെയ്തിട്ടില്ല. ആ സിനിമയുടെ ട്രീറ്റ്‌മെന്റിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് ഒരു ഷോട്ടും കട്ട് ചെയ്യാതിരിക്കാന്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണ് അവര്‍ ഈ രീതിയില്‍ വ്യാഖ്യാനിക്കുന്നത്- വിജയകൃഷ്ണന്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X