twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആള്‍ദൈവം റാം റഹീമിന്റെ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് അനുമതി

    By Anwar Sadath
    |

    ദില്ലി: വിവാദ ആള്‍ദൈവം ദേരാ സച്ചാ സൗദയുടെ തലവനായ ഗുര്‍മീത് റാം റഹീമിന്റെ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ സിനിമ ഫിബ്രുവരി 13ന് റീലിസ് ചെയ്യും. സിനിമയ്ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയും അംഗങ്ങളും രാജിവെച്ചിരുന്നു.

    ഇതേതുടര്‍ന്ന് പഹ്ലജ് നിഹലാനിയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ബോര്‍ഡാണ് ചിത്രത്തിന് അംഗീകാരം നല്‍കിയത്. സിനിമ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണെന്നും താന്‍ ദൈവമാണെന്ന കാഴ്ചപ്പാടില്‍ ഗുര്‍മിത് അവതരിപ്പിക്കുന്ന സിനിമയാണെന്നും കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അംഗീകാരം നിഷേധിച്ചത്.

    msg-messenger-of-god-wallpaper

    എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അധികാരം മറികടന്ന് അപ്പലേറ്റ് െ്രെടബ്യൂണല്‍ ചിത്രത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ഗുര്‍മിത് റാം റഹീം നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ചിത്രത്തിന് അംഗീകാരം നേടിയെടുക്കകയായിരുന്നെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണും ഷാജി എന്‍ കരുണ്‍ അടക്കമുള്ള അംഗങ്ങളും രാജി സമര്‍പ്പിക്കുകയായിരുന്നു.

    ഗുര്‍മിത് റാം റഹീം തന്നെയാണ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ ജീവിതകഥയെന്ന രീതിയിലായിരുന്നു ഇദ്ദേഹം കഥയുണ്ടാക്കിയതും. സിനിമയിലെ ഗാനങ്ങള്‍ ആലപിക്കുന്നതും രചിച്ചതുമെല്ലാം ഗുര്‍മിത് തന്നെയാണ്. ബാലാത്സംഗവും കൊലപാതകവും അടക്കമുള്ള കേസുകളില്‍ ഗുര്‍മിതിനെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് സിനിമയുമായി റാം റഹീമിന്റെ രംഗപ്രവേശം.

    English summary
    MSG: The Messenger Of God, Censored Board Removed Ban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X