ലക്ഷങ്ങളോ കോടികളോ? പുത്തന്‍ ഫ്‌ളാറ്റ് സ്വന്തമാക്കി അഖില്‍ മാരാര്‍! ബിഗ് ബോസിലെ താരങ്ങളെല്ലാം ഒത്തുകൂടിയ ദിവസം

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ എല്ലായിടത്തും വൈറലാവുന്നത്. ഇതിനിടയില്‍ അഞ്ചാം സീസണില്‍ മത്സരിച്ച ഭൂരിഭാഗം മത്സരാര്‍ഥികളും ഒത്തൊരുമിച്ച് എത്തിയതിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ആ സീസണിലെ വിന്നറായ അഖില്‍ മാരാരുടെ സന്തോഷത്തില്‍ ഒത്തുച്ചേരാനായിരുന്നു സുഹൃത്തുക്കളെല്ലാം എത്തിയത്.

ബിഗ് ബോസ് വിന്നര്‍ എന്നതിലുപരി മലയാള സിനിമ സംവിധായകനായ അഖില്‍ മാരാര്‍ തന്റെ ലക്ഷ്യങ്ങള്‍ ഒരോന്നായി നേടി എടുത്തിരിക്കുകയാണ്. മത്സരത്തില്‍ വിജയിച്ചതിന് ശേഷം ഇപ്പോള്‍ ഏറെ കാലമായി ആഗ്രഹിച്ച മറ്റൊരു സ്വപ്‌നം കൂടി സ്വന്തമാക്കി. ഈ വിശേഷങ്ങള്‍ പറഞ്ഞും അഖിലിന് ആശംസകള്‍ അറിയിച്ചും എത്തിയിരിക്കുകയാണ് നടിയും മോഡലുമായ സെറീന ആന്‍ ജോണ്‍സന്‍.

akhil-marars

മുന്‍പ് കണ്ട ബിഗ് ബോസിലെ താരങ്ങളെല്ലാവരും പുറത്ത് വന്നതിന് ശേഷം ശത്രുക്കളെ പോലെയാവാറുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ സൗഹൃദം കാത്തുസൂക്ഷിച്ചതും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്ന ബിഗ് ബോസ് സീസണ്‍ അഞ്ചാമത്തേതാണെന്ന് പറയാം. ഇപ്പോഴിതാ അഖില്‍ മാരാരുടെ പുതിയ വീടിന്റെ പാലുക്കാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് സെറീന അടക്കമുള്ള ബിഗ് ബോസിലെ സുഹൃത്തുക്കള്‍ ഒത്തുകൂടിയത്. അഖിലിന്റെ ഭാര്യ ലക്ഷ്മിയുമായി അടുത്ത സൗഹൃദമുള്ള ആളാണ് സെറീന.

'ഇന്ന് അഖിലേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും പിള്ളേരുടെയും പുതിയ വീടിന്റെ പാലുകാച്ചല്‍ ആണ്. രാവിലെ ഒന്‍പതരയ്ക്കാണ് മുഹൂര്‍ത്തം. പാര്‍ട്ടി വൈകുന്നേരം ആണ്. ഈ വീഡിയോ എടുക്കുന്നത് 2024 മാര്‍ച്ച് 25 ആണ്, ഞങ്ങള്‍ ബിഗ് ബോസില്‍ കയറിയിട്ട് ഒരു വര്‍ഷം ആയിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് അഖിലേട്ടന്‍ പാലുകാച്ചല്‍ ചെയ്യുന്നത്. ഒരു വര്‍ഷത്തിന്റെ ഗ്യാപ്പില്‍ അതേ ദിവസം തന്നെ നോക്കിയാണ് ഈ ചടങ്ങ്.

ഇത് കുറച്ചുകൂടി മനോഹരമാവുന്നത് ഞങ്ങളുടെ റീയൂണിയന്‍ കൂടിയാണ് ഈ ചടങ്ങ് എന്നുള്ളത് കൊണ്ടാണ്. ഇന്ന് വൈകുന്നേരം നടക്കുന്ന പാര്‍ട്ടിയ്ക്ക് ഞങ്ങളുടെ സീസണില്‍ കൂടെ ഉണ്ടായിരുന്ന എല്ലാവരും വരും. രാവിലത്തെ ചടങ്ങിന് ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമേ കാണുള്ളൂ. ആരൊക്കെ വരും എന്ന് എനിക്ക് അറിയില്ല. ഇത് വളരെ വലിയ ഒരു അച്ചീവ്മെന്റ് ആണ്. എനിക്കതില്‍ അഭിമാനം തോന്നുന്നുണ്ട്.

akhil-marars

ഞാന്‍ ഇന്നലെയും അവരോട് സംസാരിക്കുമ്പോള്‍ അത് പറഞ്ഞിരുന്നു. കുറെ ദിവസം ആയി വീടിന്റെ പണികള്‍ നടക്കുവായിരുന്നു. കുറച്ച് അടിപൊളിയായിട്ട് തന്നെ അത് ചെയ്തിട്ടുണ്ട്. ഹെല്‍പ്പിനൊക്കെ കൂടെ നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ അഖിലേട്ടനോട് പറഞ്ഞിട്ടുണ്ട്, എനിക്ക് വളരെ അഭിമാനം തോന്നുന്നുണ്ട് എന്ന്.

ബിഗ് ബോസിന് ശേഷം ഒരു വര്‍ഷം ആവുമ്പോള്‍ ഒരു ഡ്രീം ഹോം സ്വന്തമാക്കാന്‍ പറ്റുന്നത് വലിയ ഒരു അച്ചീവ്മെന്റ് തന്നെയാണ്. കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. ഇത്രയും നാള്‍ ചെയ്ത എല്ലാ ഹാര്‍ഡ് വര്‍ക്കിനും എല്ലാ സാക്രിഫൈസിന്റെയും ഒരു റിസള്‍ട്ട് ആണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്' എന്നും സെറീന പറയുന്നു.

ശേഷം അഖിലിന്റെ ഫ്‌ളാറ്റിലെത്തി പാലുക്കാച്ചല്‍ ചടങ്ങുകള്‍ എല്ലാം വീഡിയോയില്‍ കാണിക്കുകയും ചെയ്തു. എറണാകുളത്ത് ഒരു ഫ്‌ളാറ്റാണ് അഖില്‍ സ്വന്തമാക്കിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X