ചാക്കോച്ചന്‍ ചിത്രം ആഗസ്റ്റില്‍ ആരംഭിയ്‌ക്കും

By Staff

തൊണ്ണൂറുകളുടെ അവസാനത്തില്‍ മലയാള സിനിമയിലെത്തിയ റൊമാന്റിക്‌ ഹീറോ കുഞ്ചാക്കോ ബോബന്‍ ഇടവേളയ്‌ക്കു ശേഷം സിനിമയിലേക്ക്‌ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു.

ഹിറ്റ്‌ സംവിധായകനായ ഷാഫിയുടെ ചിത്രത്തിലൂടെ തിരിച്ചു വരവിന്‌ ശ്രമിയ്‌ക്കുന്ന കുഞ്ചാക്കോ സിനിമയുടെ ഷൂട്ടിംഗ്‌ ആഗസ്‌റ്റ്‌ ആദ്യ വാരം ആരംഭിയ്‌ക്കും.

ബെന്നി പി. നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ബോബന്‌ പുറമെ യുവതാരങ്ങളായ പൃഥിരാജ്‌, ജയസൂര്യ, റോമ, ഭാവന, സംവൃത തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌.

എബിഎസ്‌ കമ്പൈന്‍സ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

2006 മാര്‍ച്ചില്‍ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയായിരുന്നു കുഞ്ചാക്കോയുടെതായി അവസാനം തിയറ്ററുകളിലെത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X