ദില്‍സേയിലെ ആ ഗാനം ഷൂട്ട് ചെയ്തത് ഏറെ കഷ്ടപ്പെട്ട്, ട്രെയിനിന് മുകളിലെ ഛയ്യയെക്കുറിച്ച് കിങ് ഖാന്‍
കാടിന്‍റെ പച്ചപ്പിനിടയിലൂടെ ആടിത്തിമര്‍ത്തു പോകുന്ന കിങ് ഖാനെയും മല്ലിക അറോറയേയും എങ്ങനെ മറക്കാനാണ് ??
മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേ കണ്ടവരാരും ഛല് ഛയ്യ ഛയ്യ എന്ന ഗാനം മറക്കാനിടയില്ല. കാടിനിടയിലൂടെ ചൂളമടിച്ച് പോകുന്ന ട്രെയിനിന്റെ മുകളില്‍ ആടിത്തിമര്‍ക്കുന്ന കിങ് ഖാനേയും മലൈയ്ക അറോറയെയും ഓര്‍മ്മ വരുന്നില്ലേ.. ഏറെ അപകടം പിടിച്ച ഷൂട്ടിങ്ങ് അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഷാരൂഖ് ഖാന്‍.
എ ആര്‍ റഹ്മാന്റെ ഈണവും ഗുല്‍സാറിന്റെ വരികളും സന്തോഷ് ശിവന്റെ മനോഹര ദൃശ്യവും ഒപ്പം കിങ് ഖാനും സംഘവും കണ്ണും കാതും കുളിര്‍ക്കാന്‍ ഇതില്‍പ്പരം വേറെന്ത് വേണം. എന്നാല്‍ ദില്‍സേയിലെ ഈ ഗാനത്തിന്റെ ചിത്രീകരണം ഏറെ അപകടം പിടിച്ചതായിരുന്നു.

സ്വഭാവികമായി ചിത്രീകരിച്ചു
സ്വഭാവികമായാണ് ഛയ്യ ഛയ്യ ഗാനരംഗം ചിത്രീകരിച്ചത്. ട്രെയിനിന് മുകളില്‍ ആടിത്തിമര്‍ത്തു തന്നെയാണ് ആ രംഗം പൂര്‍ത്തിയാക്കിയത്. കാടിന്റെ പച്ചപ്പും തണുപ്പിനുമിടയിലൂടെ ചൂളമടിച്ചു പോകുന്ന ട്രെയിനിന് മുകളില്‍ നിന്ന് കിങ് ഖാനും സംഘവും ആടിത്തിമര്‍ക്കുന്ന രംഗം അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്ന് മാഞ്ഞു പോവില്ല.

ഞാനൊഴികെ എല്ലാവരും കയര്‍ ഉപയോഗിച്ചിരുന്നു
ഞാനൊഴികെ ഗാനരംഗത്തില്‍ അഭിനയിക്കുന്ന എല്ലാവരും കയര്‍ ഉപയോഗിച്ച് ശരീരവും ട്രെയിനും തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് എനിക്ക് നന്നായി ഓടാനും ചാടാനും സാധിച്ചത്.

അപകട സാധ്യതകള്‍ ഏറെയുണ്ടായിരുന്നു
ട്രെയിന്‍ പതുക്കെയാണ് ഓടിയിരുന്നതെങ്കിലും സഞ്ചരിക്കുന്ന വഴിയില്‍ നിരവധി തടസ്സങ്ങളുണ്ടായിരുന്നു. പാലവും മറ്റ് മരങ്ങളുമൊക്കെ തട്ടതെ വേണ്മായിരുന്നു നൃത്തം ചെയ്യാന്‍.

ഫറാ ഖാന്‍ തുണിവീശും
അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കാര്യമായ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു വെളുത്ത തുണി ഉപയോഗിച്ചാണ് ആശയ വിനിമയം നടത്തിയിരുന്നത്. ഫറാ ഖാന്‍ തുണി വീശുമ്പോള്‍ പാലത്തില്‍ തല മുട്ടാതിരിക്കാന്‍ എല്ലാവരും കുനിഞ്ഞിരിക്കും. അങ്ങെ ഏറെ ബുദ്ധിമുട്ടിയാണ് ആ രംഗം പൂര്‍ത്തിയാക്കിയത്.


Click it and Unblock the Notifications











