അവർ കഞ്ചാവ് കേസിൽ പരാതി നൽകി!! ഇതാണ് മോളി കണ്ണമാലിയുടെ അവസ്ഥ, ദുരനുഭവം വെളിപ്പെടുത്തി നടി

അവർ കഞ്ചാവ് കേസിൽ പരാതി നൽകി

Recommended Video

ചാള മേരി എന്ന മോളി കണ്ണമാലിയുടെ ദയനീയ അവസ്ഥ കണ്ടോ...? | Filmibeat Malayalam

ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത ലഭിച്ച താരമാണ് മോളി കണ്ണമാലി. പേര് മോളി എന്നാണെങ്കിലും പ്രേക്ഷകർക്ക് മനസ്സിലാവണമെങ്കിൽ ചാള മേരി എന്ന് പറയണം. സിനിമ കഥാപാത്രങ്ങളിലൂടെ താരങ്ങളെ അറിയപ്പെടാറുണ്ട്. എന്നാൽ സ്ത്രീധനം എന്ന ഒറ്റ പരമ്പരയിലൂടെ മോളി സ്റ്റാർ ആകുകയായിരുന്നു. ഇതിനു പിന്നാലെ സിനിമയിൽ ചെറുതും വലുതുമായ കോമഡി വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.

മോളിയുണ്ടോ ചിരിക്കാൻ എങ്ങും പോണ്ട എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ സീരിയലിൽ കാണുന്നത് പോലെ അത്ര കളർ അല്ല താരത്തിന്റെ ജീവിതം. ഇപ്പോഴിത ആകെയുണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെട്ട മകന് വേണ്ടി കണ്ണീര് ഒഴുക്കുകയാണ് ഈ അമ്മ. മനോരമ ന്യൂസ് ഡോട്ട്കോമിലൂടെയായിരുന്നു മോളി കണ്ണമാലി മകനും കുടുംബത്തിനു വേണ്ടി പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുന്ന കാര്യം പുറം ലോകത്തെ അറിയിച്ചത്. മകന്റെ ജീവിതത്തെ കുറിച്ച് മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത് ഇങ്ങനെ...

 മകന്റെ ഭാര്യയുടെ അമ്മ നൽകിയ പരാതി

മകന്റെ ഭാര്യയുടെ അമ്മ നൽകിയ പരാതി

മകന്റെ ഭാര്യ വീട്ടുകാരാണ് കുടുംബത്തിൽ ഇപ്പോൾ ഉണ്ടാക്കുന്ന ദുരവസ്ഥയ്ക്ക് പിന്നിൽ, മകനും മരുമകളും മൂന്ന് കുഞ്ഞുങ്ങളും വീട്ടില്ലാതെ കഴിയുന്ന സാഹചര്യത്തിലാണ് മോളി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. താരം നിറ കണ്ണുകളോടെ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഈ ദുരവസ്ഥ പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. മകന്റെ ഭാര്യയ്ക്ക് അമ്മൂമ്മ നൽകിയതാണ് ചെല്ലാനം കണ്ടക്കടവിലെ മൂന്ന് സെന്റ് സ്ഥലം, പട്ടയമായിട്ടാണ് അത് നൽകിയത്. അത് കൃത്യമായി മുദ്രപേപ്പറിൽ കാണിച്ചിട്ടുമുണ്ട്. എന്നാൽ ഇത് മകളുടെ അമ്മയും സഹോദരിയും പിടിച്ചു വെച്ചിരിക്കുകയാണ്. മുദ്ര പേപ്പറും മറ്റും ഇവരുടെ കൈവശമാണ്. വീട് വെയ്ക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഇവർ എതിർപ്പുമായി രംഗത്തെത്തിയത്.

താമസം ഒരു  ഷെഡ്ഡിൽ

താമസം ഒരു ഷെഡ്ഡിൽ

ഒരു ഷെഡ്ഡിലാണ് മകനും മരുമകളും കുഞ്ഞുങ്ങളും താമസിക്കുന്നത്. വീട് വെള്ളം കയറി നശിച്ചു. ഈ അവസരത്തിൽ ഇവർ തറവാട് വീടായ തന്റെ വീട്ടിലേയ്ക്ക് എത്തി. ഇവരുടെ ദുഃഖം കണ്ടിട്ടാണ് ഒരു വീട് വെച്ച് കൊടുക്കാമെന്ന് വിചാരിച്ചത്. കയ്യിലുള്ളതും സ്വർണ്ണവും നുള്ളിപ്പെറുക്കിയാണ് വീട് വെയ്ക്കാൻ തയ്യാറായത്. എന്നാൽ അവർ അതിനും സമ്മതിക്കില്ല.

 കഞ്ചാവ് കേസിൽ പരാതി

കഞ്ചാവ് കേസിൽ പരാതി

വീട് വയ്ക്കുന്നിലുള്ള എതിർപ്പിനൊപ്പം തന്നേയും മകനേയും കഞ്ചാവ് കേസിലും മറ്റും കുടുക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. തന്റേയും മകന്റേയും പേരിൽ കണ്ണമാലി പോലീസ് സ്റ്റേഷനിൽ കള്ളക്കേസും നൽകിയിരുന്നു. തങ്ങൾ കഞ്ചാവും മാദ്യപാനവുമാണെന്നാണ് ഇവർ നൽകിയ പരാതി. പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി മതിയായി. ആരേയും സ്വത്ത് പിടിച്ചെടുക്കുന്നതല്ലെന്നും അർഹതപ്പെട്ടതാണ് ചോദിക്കുന്നതെന്നും താരം പറഞ്ഞു.

 ഹൃദയാഘാതമായി  ആശുപത്രിയിൽ

ഹൃദയാഘാതമായി ആശുപത്രിയിൽ

തനിയ്ക്ക് ഈ അടുത്ത ഇടയ്ക്ക് ഹൃദയാഘാതമായി ആശുപത്രിയിൽ ചികിത്സയായിരുന്നു. അന്ന് ഒരുപാട് പണം ചികിത്സയ്ക്ക് ചിലവായി. അസുഖത്തിൽ നിന്ന് ഭേഭപ്പെട്ട് വന്നപ്പോഴാണ് ഇത്. ഇന്നുവരേയും ഒരാളുടെ മുന്നിലും കൈ നീട്ടി വളർത്താതെയാണ് മക്കളെ വളർത്തിയത്. ഇപ്പോഴും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ എന്ന് വിചാരിച്ചാണ് ജോലിക്കു പോണതും പണമുണ്ടാക്കുന്നതും. നീതിയല്ലാതെ തങ്ങൾക്ക് മറ്റോന്നും വേണ്ടായെന്ന് പറഞ്ഞാണ് മോളി ചേച്ചി അവസാനിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X