വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി തിയ്യേറ്ററുകളിലേക്ക്! ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. പ്രഖ്യാപന വേള മുതല്‍ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. കലാഭവന്‍ മണിയുടെ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള വിനയനാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായി എത്തുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ സെന്‍സറിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ടെലിവിഷന്‍ പരിപാടികളിലൂടെ തിളങ്ങിയ ഹാസ്യ താരം രാജാമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി എത്തുന്നത്.

രാജാമണിക്കു പുറമെ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീംകുമാര്‍,രമേഷ് പിഷാരടി,ശ്രീജിത്ത് രവി,ഹണിറോസ്, പൊന്നമ്മ ബാബു.ജോയി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സെപ്റ്റംബര്‍ 28നാണ് വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നേരത്ത ഓണം റിലീസായി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയം കാരണം മാറ്റിവെക്കുകകായിരുന്നു. വിനയന്‍ തന്നെയായിരുന്നു അടുത്തിടെ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്.


Click it and Unblock the Notifications











