കലാഭവന്‍ മണിയെ ഓര്‍മ്മിപ്പിച്ച് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പുതിയ ഗാനം! വീഡിയോ വൈറല്‍! കാണൂ

By Midhun

കലാഭവന്‍മണിയുടെ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. പ്രഖ്യാപനവേള മുതല്‍ വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഓണം റിലീസായി ചിത്രം നേരത്തെ പഖ്യാപിച്ചിരുന്നെങ്കിലും പ്രളയം കാരണം മാറ്റിവെക്കുകയായിരുന്നു.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. റീലിസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. കലാഭവന്‍ മണി തന്നെ പാടി ഹിറ്റാക്കിയ ഒരു പാട്ടാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെതായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ചാലക്കുടിക്കാരന്‍ ചങ്ങാതി എത്താറായി

ചാലക്കുടിക്കാരന്‍ ചങ്ങാതി എത്താറായി

സാധാരണക്കാരനെ പോലെ ജീവിച്ചതും ഇടപെട്ടതുമായിരുന്നു കലാഭവന്‍ മണിയെ എന്നും ജനങ്ങളുടെ പ്രിയപ്പെട്ടവനാക്കിയിരുന്നുത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകം തന്നെയായിരുന്നു. തന്റെ പഴയകാല ജീവിതവും ഓര്‍മ്മകളുമെല്ലാം തന്നെ അദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ വരുമ്പോള്‍ അതിന് മികച്ച സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മണിയെ ഇഷ്ടപ്പെടുന്ന എല്ലാവരും തന്നെ ചാലക്കുടിക്കാരന്‍ ചങ്ങാതിയെയും സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

വിനയന്റെ സിനിമ

വിനയന്റെ സിനിമ

കലാഭവന്‍ മണിയുടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള വിനയനാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായി എത്തുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,കരുമാടിക്കുട്ടന്‍ തുടങ്ങി മണിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിനയന്‍. കലാഭവന്‍ മണിയുടെ ബയോപിക്കല്ല ഇതെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കിയുളള കഥയാണ് സിനിമയെന്നും വിനയന്‍ അടുത്തിടെ പറഞ്ഞിരുന്നു.

ചിത്രത്തിലെ താരനിര

ചിത്രത്തിലെ താരനിര

ഹാസ്യ താരം രാജാമണിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ കലാഭവന്‍ മണിയായി എത്തുന്നത്. രാജാമണിക്കു പുറമെ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ധര്‍മ്മജന്‍ ബോ്ള്‍ഗാട്ടി,സലീംകുമാര്‍,രമേഷ് പിഷാരടി, ശ്രീജിത്ത് രവി, ഹണിറോസ്, പൊന്നമ്മ ബാബു,ജോയി മാത്യൂ,ജോജു ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്,. കലാഭവന്‍ മണിയുടെ അച്ഛനായാണ് ചിത്രത്തില്‍ സലീംകുമാര്‍ എത്തുന്നത്.

റിലീസ് ഡേറ്റ്‌

റിലീസ് ഡേറ്റ്‌

സെപ്റ്റംബര്‍ 28നാണ് വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിനയന്‍ തന്നെയായിരുന്നു ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നേരത്തെ ഓണം റിലീസായി തിയ്യേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയം കാരണം മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് വിനയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

പുതിയ പാട്ട്

പുതിയ പാട്ട്

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടു കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വിനയന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ഗാനം പുറത്തുവിട്ടത്. കലാഭവന്‍ മണിയുടെ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ എന്ന പാട്ടാണ് റീമിക്‌സ് ചെയ്ത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കലാഭവന്‍ മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്‌നാണ് പാട്ട് പാടിയിരിക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X