കലാഭവന്‍ മണിയായുളള രൂപമാറ്റത്തില്‍ രാജാമണി! കിടിലന്‍ വീഡിയോ സോംഗ് പുറത്ത്! കാണൂ
ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടനായിരുന്നു കലാഭവന്‍ മണി. മിമിക്രി രംഗത്തുനിന്നും തുടങ്ങിയ അദ്ദേഹം നാടന്‍ പാട്ടുകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയുമായിരുന്നു പ്രേക്ഷകരുടെ ഇഷ്ടതാരമായത്. കലാഭവന്‍ മണിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്.
കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുനന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ വീഡിയോ സോംഗിന് മികച്ച സ്വീകാര്യതയാണ് സമുഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കലാഭന്‍ മണിയുടെ തന്നെ പഴയ പാട്ട് റീമിക്‌സ് ചെയ്തുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കലാഭവന്‍ മണിയുടെ ജീവിതം
മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ കലാഭവന്‍ മണി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. സിനിമാഭിനയത്തിനു പുറമെ അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അദ്ദേഹം നാടന്‍ പാട്ടിന്റെ വരികളായി എഴുതിയിരുന്നത്. കഷ്ടപ്പെട്ടു വളര്‍ന്നുവന്ന സാഹചര്യങ്ങളെല്ലാം നടന്‍ പറഞ്ഞ് എല്ലാവര്‍ക്കുമറിയുന്ന കാര്യങ്ങളായിരുന്നു. സാധാരണക്കാരനെ പോലെ ജീവിച്ചതും ഇടപെട്ടതുമായിരുന്നു അദ്ദേഹത്തെ മലയാളത്തിന്റെ ജനപ്രിയനാക്കിയിരുന്നത്.

ചാലക്കൂടികാരന്‍ ചങ്ങാതി
കലാഭവന്‍ മണിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വിനയനാണ് ചാലക്കുടികാരന്‍ ചങ്ങാതിയുമായി എത്തുന്നത്.മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിനയന്‍. കലാഭവന്‍ മണിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം സംവിധാനം ചെയ്തത് വിനയനായിരുന്നു. കലാഭന്‍ മണിയുടെ ബയോപിക്ക് അല്ല ഇതെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കിയുളള ഒരു കഥയാണ് സിനിമയിലൂടെ പറയുന്നതെന്നും വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മണിയായി രാജാമണി
കോമഡി സീരിയലുകളിലൂടെയും മറ്റു ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും ശ്രദ്ധേയനായ സെന്തിലാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി എത്തുന്നത്. ചിത്രത്തില്‍ രാജാമണിയെന്നാണ് സെന്തിലിന്റെ പേര്. രാജാമണി എന്ന പേരില്‍ തന്നെയാണ് സെന്തിലിനെ വിനയന്‍ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തത്. മണിയോട് സാമ്യവും മിമിക്രി പരിചയവുമുളള ഒരാള്‍ വേണമെന്ന് നിര്‍ബന്ധത്തിന് ഒടുവിലാണ് സംവിധായകന്‍ രാജാമണിയിലേക്ക് എത്തിയിരുന്നത്.

ചിത്രത്തിലെ താരങ്ങള്‍
രാജാമണിക്കു പുറമെ മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീംകുമാര്‍,രമേഷ് പിഷാരടി,ശ്രീജിത്ത് രവി,ഹണിറോസ്,പൊന്നമ്മ ബാബു,ജോയ് മാത്യു,ജോജു ജോര്‍ജ്ജ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തില്‍ കലാഭവന്‍ മണിയുടെ അച്ഛനായാണ് സലീംകുമാര്‍ അഭിനയിക്കുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











