കലാഭവന്‍ മണി വീണ്ടും അവതരിച്ചു! ചാലക്കുടിക്കാരന്‍ ചങ്ങാതിയെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകര്‍, വീഡിയോ
2016 മാര്‍ച്ച് ആറിനായിരുന്നു കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച് നടന്‍ കലാഭവന്‍ മണിയുടെ മരണ വാര്‍ത്തയെത്തുന്നത്. താരത്തിന്റെ മരണത്തെ ചുറ്റിപ്പറ്റി പലവിധ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. മണിയുടെ യഥാര്‍ത്ഥ മരണകാരണം എന്താണെന്ന് വ്യക്തമല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ കലാഭവന്‍ മണിയെ ബിഗ് സ്‌ക്രീനില്‍ കണ്ടിരിക്കുകയാണ്.
സെപ്റ്റംബര്‍ 28 ഇന്ന് കലാഭവന്‍ മണിയുടെ കഥയുമായി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. വിനയന്‍ സംവിധാനം ചെയ്ത് ചിത്രത്തില്‍ സെന്തില്‍ കൃഷ്ണ (രാജാമണി) യാണ് ചിത്രത്തില്‍ മണിയായി അഭിനയിക്കുന്നത്. റിലീസിനെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സിനിമ കണ്ടിറിങ്ങിയവരെല്ലാം മണിയുടെ ഓര്‍മ്മകളില്‍ കണ്ണീരണിഞ്ഞാണ് പുറത്തേക്ക് വന്നത്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ രാജാമണിയ്ക്ക് ചില നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നിരുന്നു. പല ആളുകളും കരഞ്ഞ് കൊണ്ട് രാജാമണിയെ കെട്ടിപ്പിടിച്ചു. ആളുകളുടെ പ്രതികരണം കണ്ട് രാജാമണിയും വികാരധീനനായി.


Click it and Unblock the Notifications











