കലാഭവന്‍ മണിയെ പ്രേക്ഷകര്‍ വീണ്ടും നെഞ്ചോട് ചേര്‍ത്തു! ചാലക്കുടിക്കാരന്‍ ബോക്‌സോഫീസിലും തരംഗമാവുന്നു
കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. സെപ്റ്റംബര്‍ 28 ന തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. കലാഭവന്‍ മണിയെ വീണ്ടും സ്‌ക്രീനില്‍ കണ്ടതിന്റെ സന്തോഷം പലരും പ്രകടിപ്പിച്ചിരുന്നു. നിറഞ്ഞ കണ്ണുകളുമായിട്ടാണ് പലരും സിനിമ കണ്ടിറങ്ങുന്നത്.

നല്ല അഭിപ്രായം ലഭിക്കുക മാത്രമല്ല, ബോക്‌സോഫീസിലും ചാലക്കുടിക്കാരന്‍ ചങ്ങാതി നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കിലൂടെ സിനിമയുടെ കളക്ഷനെ കുറിച്ച് പുറത്ത് വിട്ടിരിക്കുകയാണ്. ഏഴ് ദിവസം കൊണ്ട് 4.55 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.
വിനയന്റെ വാക്കുകളിലേക്ക്..
എന്നും അഭിമാന പുരസ്സരം ഓര്‍ക്കത്തക്കരീതിയില്‍ 'ചാലക്കുടിക്കാരന്‍ ചങ്ങാതി'ക്ക് പ്രോജ്ജ്വല വിജയം തന്ന എല്ലാ അഭ്യുദയകാംഷികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. ഈ തിരിച്ചു വരവിലും മലയാള സിനിമയ്ക് കഴിവുറ്റ ഒരു നായകനെ സമ്മാനിക്കാന്‍ കഴിഞ്ഞു എന്നതിലും. കലാഭവന്‍ മണി എന്ന അതുല്യ കലാകാരന് ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥിരപ്രതിഷ്ട ലഭിക്കും വിധം ഒരു ചിത്രം ഒരുക്കുവാന്‍ കഴിഞ്ഞു എന്നതിലും ഏറെ സന്തോഷമുണ്ട്. ഇനിയും നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.
സ്‌നേഹപൂര്‍വ്വം.... വിനയന്‍


Click it and Unblock the Notifications











