കലാഭവന്‍ മണിയെ വീണ്ടും തിയറ്ററില്‍ നിന്നും കണ്ടതോടെ പൊട്ടിക്കരഞ്ഞ് ഹണി റോസ്! വീഡിയോ വൈറൽ
കലാഭവന്‍ മണിയുടെ ജീവിതകഥയുമായി സെപ്റ്റംബര്‍ 28 ന് ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സെന്തില്‍ കൃഷ്ണ (രാജാമണി) യാണ് കലാഭവന്‍മണിയായി അഭിനയിച്ചത്. ആദ്യദിനം തന്നെ വന്‍വരവേല്‍പ്പായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ലഭിച്ചിരിക്കുന്നത്.
സിനിമ കണ്ടവരെല്ലാം മണിയുടെ ഓര്‍മ്മകളില്‍ വിങ്ങി പൊട്ടിയിരുന്നു. സിനിമ കണ്ട് നടി ഹണി റോസും പൊട്ടികരഞ്ഞിരുന്നു. സിനിമ കഴിഞ്ഞ് തിയറ്ററില്‍ നിന്നും നിറകണ്ണുകളോടെയായിരുന്നു നടി പുറത്തിറങ്ങിയത്. ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങള്‍ക്കും ഈ സിനിമ കാണുമ്പോള്‍ മനസിലാകും എന്ത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നതെന്ന്. എനിക്ക് മാത്രമല്ല പടം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും ഈ അഭിപ്രായമാകും പറയാനുണ്ടാവുകയെന്നും ഹണി പറയുന്നു.

നിറകണ്ണുകളോടെയേ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയു. മണിച്ചേട്ടന്‍ എന്ന വ്യക്തിയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ഈ സിനിമ ഹൃദയത്തില്‍ തൊടും. വിനയന്‍ സാറിന്റെ തിരിച്ച് വരവ് കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. അതാണ് എന്റെയൊരു സന്തോഷം. ഞാനിത് ആഗ്രഹിച്ചതാണെന്നും ഹണി പറയുന്നു.
ഹണി മാത്രമല്ല ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ടിറിങ്ങിയവരെല്ലാം മണിയുടെ ഓര്‍മ്മകളില്‍ കണ്ണീരണിഞ്ഞാണ് പുറത്തേക്ക് വന്നത്. നടന്‍ രാജാമണിയ്ക്കും ചില നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നിരുന്നു. പല ആളുകളും കരഞ്ഞ് കൊണ്ട് രാജാമണിയെ കെട്ടിപ്പിടിച്ചു. ആളുകളുടെ പ്രതികരണം കണ്ട് രാജാമണിയും വികാരധീനനായി.


Click it and Unblock the Notifications











