ചാനല്‍പരിപാടി: താരങ്ങളെ വിലക്കുമെന്ന് ചേംബര്‍
സ്വകാര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഫിലിം ചേംബര്‍. ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങുകളിലും താരനിശകളിലും പങ്കെടുക്കുന്നതിനെയാണ് ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്.
ഇക്കാര്യം കാണിച്ച് ഫിലിം ചേംബര്‍ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. തങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉത്തരം സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ചേംബറിന്റെ അറിയിപ്പ്.

ചാനലുകള്‍ സംഘടിപ്പിക്കുന്ന താരനിബിഢമായ പരിപാടികള്‍ പിന്നീട് വന്‍ പരസ്യപിന്തുണയോടെ ചാനലുകളില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ആ സമയത്ത് നടക്കുന്ന ഷോകള്‍ക്ക് തിയേറ്ററുകളില്‍ ആളില്ലാതെയാകുന്നുവെന്നതാണ് ഫിലിം ചേംബര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്‌നം. ഇത് തിയേറ്റര്‍ വരുമാനത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്നും ചേംബര്‍ പ്രതിനിധികള്‍ പറയുന്നു.
നേരത്തേയും ഫിലും ചേംബര്‍ നിര്‍മ്മാതാക്കളുടെ സംഘടനകളുമെല്ലാം ഇത്തരത്തിലുള്ള വിലക്കുകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കുറച്ചുകാലത്തിന് ശേഷം താരങ്ങള്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്ന രീതി തിരിച്ചുവരുകയും ചെയ്തു. എന്നാല്‍ ഇനിയും ഇത് തുടരാന്‍ അനുവദിക്കില്ലെന്നാണ് ചേംബര്‍ പറയുന്നത്.


Click it and Unblock the Notifications











