രണ്ടാമത്തെ കുഞ്ഞ് ഉണ്ടാവരുതെന്ന് കരുതി ഒന്നും ചെയ്യുന്നില്ല! മനസിലുള്ള ആഗ്രഹം വെളിപ്പെടുത്തി നടി ഡിംപിള്‍ റോസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഡിംപിള്‍ റോസ്. ബാലതാരമായി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ നടി പിന്നീട് സിനിമയ്ക്ക് പകരം സീരിയലിലേക്ക് മാറുകയായിരുന്നു. ഈ ഇന്‍ഡസ്ട്രിയിലേക്ക് താല്‍പര്യത്തോടെ വന്നതല്ല താനെന്നും അബദ്ധത്തില്‍ വന്നെത്തിയത് ആണെന്നുമാണ് നടിയിപ്പോള്‍ പറയുന്നത്.

കുഞ്ഞായിരുന്നതുകൊണ്ട് കുറെ അഭിനയിച്ചു. അന്ന് സിനിമയെക്കാളും സീരിയലിനോടാണ് തനിക്ക് കൂടുതല്‍ താല്പര്യം ഉണ്ടായിരുന്നതെന്നാണ് നടി പറയുന്നത്. മാത്രമല്ല തന്റെ വ്യക്തി ജീവിതത്തെ പറ്റിയും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുകയാണ് നടിയിപ്പോള്‍.

dimple-rose

യൂട്യൂബ് ചാനലിലൂടെ ക്യൂ ആന്‍ഡ് എ സെക്ഷന് മറുപടി പറയുകയായിരുന്നു നടി. രണ്ടാമത്തെ കുട്ടിയെ കുറിച്ചുള്ള പ്ലാനിങ്ങുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നാണ് ഡിംപിളിന്റെ മറുപടി. പാച്ചുവിനെ ഒരു സിംഗിള്‍ ചൈല്‍ഡ് ആയി വളര്‍ത്താന്‍ താല്‍പര്യമില്ല. അവനൊരു കൂട്ട് വേണം. പാച്ചിവിനെ ഗര്‍ഭിണിയായത് ഭയങ്കര ടെന്‍ഷനും സ്‌ട്രെസ്സുമൊക്കെ നിറഞ്ഞതായിരുന്നു.

ആദ്യത്തെ ഗര്‍ഭകാലം എനിക്ക് ആസ്വദിക്കാന്‍ സാധിച്ചിട്ടില്ല. അടുത്ത തവണ ടെന്‍ഷനൊന്നുമില്ലാതെ നല്ല രീതിയില്‍ പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിന് പാച്ചുവിന് കുറച്ച് കൂടി മനസിലാവുന്ന പ്രായമാകണം. ഇപ്പോള്‍ അവനെ സംബന്ധിച്ച് ഞാനാണ് അവന്റെ ലോകം. പെട്ടെന്ന് അത് മാറുമ്പോള്‍ അവനത് മനസിലാകുന്ന പ്രായമാവണമെന്നുണ്ട്. ഒന്നോ രണ്ടോ വര്‍ഷം കൂടി കഴിയട്ടെ എന്ന് വിചാരിച്ച് ഇരിക്കുകയാണ് ഞാനിപ്പോള്‍.

അടുത്ത കുഞ്ഞ് ഉണ്ടാവാണ്ടെന്ന് വിചാരിച്ച് ഞങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ദൈവം എപ്പോഴാണോ നമുക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്നത് എന്നൊന്നും അറിയില്ലല്ലോ. എപ്പോള്‍ കിട്ടിയാലും സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാലും പാച്ചുവിന് കുറച്ച് കൂടി പറഞ്ഞാല്‍ മനസിലാകുന്ന സമയത്ത് അടുത്ത കുട്ടിയെ കുറിച്ച് നോക്കാമെന്നാണ് എന്റെ മനസിലുള്ള ആഗ്രഹമെന്നും ഡിംപിള്‍ പറയുന്നു.

dimple-rose

എന്റെ ലവ് മ്യാരേജ് ആണോന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ല. ടിപ്പിക്കല്‍ അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നുവെന്നും നടി പറയുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുറച്ച് കൂടി ഓര്‍ത്ത്‌ഡോക്‌സാണ്. അവര്‍ മാതാപിതാക്കള്‍ പറയുന്നതിന് അനുസരിച്ച് ജീവിക്കുന്നതാണ് രീതി. എന്റെ വീട്ടില്‍ മക്കളുടെ വഴിയിലൂടെ ഡാഡിയും മമ്മിയും ലോകം കാണുകയാണ് ചെയ്തത്. രണ്ടും രണ്ട് രീതിയില്‍ നല്ലതാണെന്ന് ഡിംപിള്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ എന്റെ പാഷന്‍ അല്ലായിരുന്നു. എങ്ങനെയോ അബദ്ധത്തില്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്ന് പെട്ടതാണ്. കുഞ്ഞിലേ കുറേ സിനിമകള്‍ ചെയ്തു. എന്ത് ചെയ്യുകയാണെങ്കിലും അതിനോട് ഒരു താല്‍പര്യം വേണമല്ലോ. സിനിമയോട് അത്രയും ഇഷ്ടമൊന്നും തോന്നിയില്ല. പിന്നെയും സീരിയല്‍ ചെയ്യാനായിരുന്നു ഇഷ്ടം. ആ സമയത്ത് സിനിമയും സീരിയലും വന്നാല്‍ സീരിയലായിരിക്കും ഞാന്‍ തിരഞ്ഞെടുക്കുക. എനിക്ക് നല്ല അവസരങ്ങള്‍ വന്നത് സീരിയലിലായിരുന്നു.

കാസനോവ കഴിഞ്ഞപ്പോള്‍ വെയിറ്റ് ചെയ്ത് നോക്കാമെന്ന് എല്ലാവരും പറഞ്ഞതാണ്. സിനിമയില്‍ തന്നെ ഉറച്ച് നില്‍ക്കാമെന്ന് പലരും പറഞ്ഞെങ്കിലും കാസനോവ ചെയ്യുമ്പോള്‍ സീരിയലിലേക്ക് അവസരം കിട്ടി. ഞാനത് ചെയ്യുകയും ചെയ്തു. അന്ന് സീരിയല്‍ ചെയ്യുന്നവര്‍ക്ക് സിനിമയിലേക്കുള്ള അവസരം കുറയും. ഇപ്പോള്‍ അങ്ങനെയല്ല. സിനിമയ്ക്ക് പുറകേ പോയിട്ടില്ല. ആ ഇന്‍ഡസ്ട്രിയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടോന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നുന്നില്ലെന്നാണ് ഡിംപിള്‍ പറയുന്നത്.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X