വിവാഹശേഷമുള്ള ആദ്യസന്തോഷം പങ്കുവെച്ച് യമുനയും ദേവനും, ഡോണ്‍ ടോണിയോട് നന്ദി പറഞ്ഞ് നടി
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് യമുന. ചന്ദനമഴയുള്‍പ്പടെ നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. അടുത്തിടെയായിരുന്നു യമുനയുടെ പുനര്‍വിവാഹം. സീരിയല്‍ ചിത്രീകരണത്തിനിടയിലെ രംഗമാണോ ഇതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഇതിന് ശേഷമായാണ് യമുന വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിനെക്കകുറിച്ചുമൊക്കെ പറഞ്ഞത്. അമേരിക്കയില്‍ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്തുവരുന്ന ദേവന്‍ അയ്യങ്കേരിലായിരുന്നു യമുനയെ വിവാഹം ചെയ്തത്.
വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ഇവരെല്ലാം എത്തിയിരുന്നു. അമ്മ ഒറ്റയ്ക്കാവരുത് എന്ന് പറഞ്ഞ് മക്കളാണ് ഈ വിവാഹത്തിനായി കന്നെ നിര്‍ബന്ധിച്ചതെന്നും യമുന പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള വലിയ സന്തോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ടോണിയായിരുന്നു ഫേസ്ബുക്കിലൂടെ ഫോട്ടോ പങ്കുവെച്ച് യമുനയുടെ സന്തോഷത്തെക്കുറിച്ച് അറിയിച്ചത്.

ഡോണിന്റെ പോസ്റ്റ്
ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ടോണി പ്രേക്ഷകര്‍ക്ക് പരിചിതനാണ്. സഹോദരനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് താരമെത്താറുണ്ട്. മേഘ്‌ന വിന്‍സെന്റില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് ഡോണിന്റെ ജീവിതത്തിലേക്ക് ഡിവൈന്‍ എത്തിയത്. യമുനയുടെ ഭര്‍ത്താവായ ദേവന് പുതിയ കാറിന്റെ താക്കോല്‍ കൈമാറുന്നതിന്റെ ചിത്രം പങ്കുവെച്ചത് ഡോണായിരുന്നു. ഡോണിന്റെ പോസ്റ്റിന് കീഴിലായി നന്ദി അറിയിച്ച് യമുനയും എത്തിയിരുന്നു.

യാത്രകള്‍
സഞ്ചാരപ്രിയരാണ് തങ്ങളെന്ന് നേരത്തെ യമുനയും ദേവനും പറഞ്ഞിരുന്നു. എവിടെ അമ്പലം കണ്ടാലും അവിടെ നിര്‍ത്തേണ്ട അവസ്ഥയാണ്. എല്ലായിടത്തും തൊഴുത് കഴിഞ്ഞേ യമുന വരൂള്ളൂവെന്നായിരുന്നു ദേവന്‍ പറഞ്ഞത്. വിവാഹശേഷമുള്ള യാത്രകളെക്കുറിച്ച് വാചാലരായി ഇവരെത്തിയിരുന്നു. തിരിച്ചറിയില്ലെന്ന് കരുതിയാണ് പോയതെങ്കിലും തന്നോട് സംസാരിക്കാനും സീരിയല്‍ വിശേഷങ്ങള്‍ ചോദിക്കാനുമൊക്കെയായി നിരവധി പേരാണെത്തിയതെന്നും താരം പറഞ്ഞിരുന്നു.

വിവാഹത്തെക്കുറിച്ച്
വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് കര്‍ശനമായി പറഞ്ഞ് പ്രിയപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നു. ഇനിയിങ്ങനെ തനിച്ച് ജീവിച്ചാല്‍ ശരിയാവില്ല, രണ്ട് പെണ്‍മക്കളാണ് വളര്‍ന്നുവരുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. താങ്ങും തണലുമായി ഒരുകൂട്ടുണ്ടായിരുന്നുവെങ്കില്‍ എന്ന് താനും ചിന്തിച്ചിരുന്നുവെന്നും താരം പറയുന്നു. 6 മാസം മുന്‍പായിരുന്നു ദേവന്‍രെ ആലോചന വന്നത്. നേരില്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തതിന് ശേഷമായാണ് വിവാഹിതരായതെന്നും യമുന പറഞ്ഞിരുന്നു.
Recommended Video

രണ്ടാം വിവാഹം
തന്റെ ജീവിതത്തെക്കുറിച്ചും യമുനയെന്ന ഭാര്യയെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞ് ദേവനും എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ആദ്യം തന്നെ യമുനയുമായി പങ്കുവെച്ചിരുന്നു. സമാനചിന്താഗതിയുള്ളവരാണ് തങ്ങളെന്നും ഇനി ഒരുമിച്ച് പോയ്ക്കൂടേയെന്ന് ആലോചിക്കുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അമല പോളിന്‍റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











