twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാലന്റെന്‍സ് ഡേ കഴിഞ്ഞു, ചന്തുവിന്റെ പെങ്ങള് ചതിച്ചു!

    By Aswathi
    |

    ഇന്നലെ (ഫെബ്രുവരി 14) മനോഹരമായ ഒരു പ്രണയ ദിനം കടന്നുപോയി. പ്രണയിക്കുന്നവരും പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവരും വാലന്റെനിന്റെ ഓര്‍മയില്‍ മറ്റൊരു പ്രണയദിനം കൂടെ ആഘോഷിച്ചു. പക്ഷെ ഇവിടെ ഒരു ചന്തുവിന്റെ പെങ്ങള്‍ പ്രണയം നടിച്ച് ഒരാളെ പറ്റിച്ചു.

    കോളേജ് ജീവിതത്തിലെ മനോഹരമായ പ്രണയ ദിനങ്ങള്‍ വരച്ചുകാട്ടുന്ന ഹ്രസ്വചിത്രമാണ് ആമി അമീറും കൂട്ടുകാരും അണിയിച്ചൊരുക്കിയ ചന്തുവിന്റെ പെങ്ങന്മാര്‍. പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാര്‍ അണിയിച്ചൊരുക്കിയ ചിത്രം നല്ലൊരു സന്ദേശം ഹാസ്യത്തിന്റെ ഭാഷയില്‍ പറയുന്നതാണ്.

    chanthuvinte-penganmar

    പ്രണയ രംഗങ്ങളിലെ സംഭാഷണവും കമിതാക്കളുടെ ശരീരഭാഷയും തുടക്കത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യത്തോട് അടുക്കുമ്പോള്‍ സംഭവം ഗൗരവമുള്ളതാകുന്നു. ഒരു ഹാര്‍ത്താല്‍ ദിനത്തെയും നന്മയുള്ള പൂവാലനെയും നമുക്ക് ചിത്രത്തില്‍ കാണാം. ആമി അമീര്‍ തന്നെയാണ് ചിത്രത്തിന്റെ കഥാകാരനും ഗാനരചയ്താവും

    തുടക്കത്തില്‍ വന്ന അഭിനയത്തില്‍ ചെറിയ ചില പാളിച്ചകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പക്വതയുള്ള എഴുത്തും ഛായാഗ്രഹണവും സംഗീതവും മികച്ച നില്‍ക്കുന്നു. ഹര്‍ത്താല്‍ സൂചിപ്പിച്ചുകൊണ്ടുള്ള ഗാനത്തിലെ വരികളും ഈണവും ദൃശ്യവത്കരണവും ഒരു ഹര്‍ത്താല്‍ പ്രതീതി തന്നെ ജനിപ്പിച്ചു.

    സജീര്‍ മുഹമ്മദിന്റെ ഛായാഗ്രഹണവും ജിതേഷിന്റെ എഡിറ്റിങും മുഹമ്മദ് ഷഫ്‌നാസിന്റെയും ബാബു വിവേകിന്റെയും മ്യൂസിക്കും തന്നെയാണ് ഹൈലൈറ്റ്. എന്തു തന്നെയായലും 38 മിനിട്ട് 44 സെക്കന്റ് കണ്ടിരിക്കാനാവുന്ന ചിരിയുണര്‍ത്തുന്ന മനോഹര ഹ്രസ്വ ചിത്രം, കണ്ടു നോക്കൂ

    English summary
    Chandhuvinte Penganmar Malayalam Short Film telling an Funny Love Story.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X