ഉണ്ണിയുടെ കാമുകി ചാന്ദ്‌നി ശ്രീധരന്‍!
അങ്ങനെ ഒടുവില്‍ ചാന്ദ്‌നി ശ്രീധര്‍ മലയാളത്തില്‍ തന്നെ മടങ്ങിയെത്തി. നവാഗതനായ മുഷിന്‍ പരാരി സംവിധാനം ചെയ്യുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് ചാന്ദ്‌നി. ആരാണ് ചാന്ദ്‌നി എന്നല്ലേ.
സംവിധായകന്‍ കമലിന്റെ ശിഷ്യയാണ് താനെന്ന് ചാന്ദ്‌നി പറയും. ലാല്‍ ജോസ് വിധികര്‍ത്താവായെത്തിയ ഒരു ടിവി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു ചാന്ദ്മി ശ്രീധരന്‍. പക്ഷെ അഭിനയിച്ചു തുടങ്ങിയത് തമിഴിലാണ്. പിന്നീട് തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചു.

ലാല്‍ ജോസാണ് കെഎല്‍ 10 പത്ത് എന്ന ചിത്രം നിര്‍മിക്കുന്നത്. എല്‍ജെ ഫിലിസിന്റെ ബനറില്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ചാന്ദ്‌നി. ലാല്‍ ജോസുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ഏത് പുതിയ ചിത്രത്തില്‍ കരാറൊപ്പിടുമ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ടെന്നും ചാന്ദ്‌നി പറയുന്നു.
നടി എന്നതിനു പുറമെ നര്‍ത്തകിയും പാട്ടുകാരിയുമാണ് ചാന്ദ്‌നി. ഭരത് നായകനായ അയ്ന്തും അയ്ന്തും അയ്ന്തും എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ ചാന്ദ്‌നി പിന്നീട് പ്രശസ്ത തിരക്കഥാകൃത്ത് വേമ റെഡ്ഡി സംവിധാനം ചെയ്ത ചക്കളികിന്ത എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു
കെഎല്‍10 പത്ത് എന്ന ചിത്രത്തില്‍ ഷാദിയ എന്ന കഥാപാത്രത്തെയാണ് ചാന്ദ്‌നി അവതരിപ്പിക്കുനന്ത്. മലപ്പുറത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ തട്ടമിട്ട മുസ്ലീം പെണ്‍കുട്ടിയുടെ വേഷമാണ്. ഫുട്‌ബോള്‍ കളിക്കാരനായ അഹമ്മദിന്റെ(ഉണ്ണി മുകുന്ദന്‍) കാമുകിയും സുഹൃത്തുമാണ് ഷാദിയ


Click it and Unblock the Notifications











