നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും? ചാന്ദിനിയുടെ വിവാഹം കഴിഞ്ഞോ? താരത്തിന്റെ മറുപടി ഇങ്ങനെ!
തമിഴിലും തെലുങ്കിലും തുടക്കം കുറിച്ചതിന് പിന്നാലെയായാണ് ചാന്ദ്‌നി ശ്രീധര്‍ മലയാളത്തിലേക്ക് എത്തിയത്. കെഎല്‍10, ഡാര്‍വിന്റെ പരിണാമം തുടങ്ങിയ സിനിമകളിലൂടെയാണ് ഈ താരം ശ്രദ്ധേയമായത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അള്ള് രാമചന്ദ്രന്‍ എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൃഷ്ണ ശങ്കര്‍, അപര്‍ണ്ണ ബാലമുരളി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ലേറ്റസ്റ്റ് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ കൃത്യമായി പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെയായാണ് ആരാധകര്‍ സംശയങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്.
നെറ്റിയിലെ സിന്ദൂരവും കഴിത്തിലെ താലിയും കണ്ടതോടെയാണ് താരം വിവാഹിതയായോ എന്ന് പലരും ചോദിച്ചത്. അപര്‍ണ്ണ ബാലമുരളിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. തന്റെ പുതിയ സിനിമയായ അള്ള് രാമചന്ദ്രന്റെ തിരക്കിലാണ് താരമിപ്പോള്‍. ഈ സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണ് നെറ്റിയില്‍ സിന്ദൂരമിട്ടതെന്ന് താരം പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാന്ദിനി ഇക്കാര്യത്തിന് മറുപടി പറഞ്ഞത്. അപര്‍ണ്ണ ബാലമുരളിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.

അപര്‍ണ്ണയ്ക്ക് ആശംസ നേര്‍ന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ആദ്യമായി ചാന്ദ്‌നിയെ സിന്ദൂരമണിഞ്ഞത്. ചിത്രം കണ്ടതിന് പിന്നാലെയായാണ് പലരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായെത്തിയത്. ഇതിന് പിന്നാലെയായാണ് അള്ള് രാമചന്ദ്രന്റെ ലൊക്കേഷനില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. എന്നാല്‍ അപ്പോഴും സംശയം അത് പോലെ നിലനില്‍ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ടില്ലെന്നും അള്ള് രാമചന്ദ്രന്‍ സിനിമ ഇറങ്ങുമ്പോള്‍ ആസ്വദിക്കൂവെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











