ചേട്ടനെന്താ എന്നെ പ്രണയിക്കാത്തതെന്ന് ചാന്ദ്‌നി! ചോദ്യം കേട്ട് ഞെട്ടി കുഞ്ചാക്കോ ബോബന്‍! കാണൂ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഹീറാകളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ അഭിനയിച്ച പ്രണയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ആരാധകരും സിനിമാ പ്രേമികളും നല്‍കിയിരുന്നത്. അനിയത്തി പ്രാവ് മുതല്‍ തുടങ്ങുന്ന വിജയഗാഥയാണ് ചാക്കോച്ചന്റെ കരിയറില്‍ ഉണ്ടായിരുന്നത്.
ഒരുകാലത്ത് കുഞ്ചാക്കോ ബോബന്റെതായി പ്രണയ ചിത്രങ്ങള്‍ ധാരാളമായി റിലീസ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ മടി കാണിക്കാറില്ലാത്ത താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ചാക്കോച്ചന്‍. അടുത്തിടെ നടന്നൊരു പരിപാടിയില്‍ നടി ചാന്ദ്‌നി ശ്രീധറെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയൊരു ശ്രദ്ധേയമായി മാറിയിരുന്നു. പുതിയ ചിത്രത്തിന്റെ പ്രമൊഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തന്നെ ഞെട്ടിച്ച ആ ചോദ്യം ചാക്കോച്ചന്‍ വെളിപ്പെടുത്തിയത്.

അളള് രാമേന്ദ്രന്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ബിലഹരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അളള് രാമേന്ദ്രന്‍. തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം ഹിറ്റാവുകയും ചെയ്തിരുന്നു. ജയറാമിന്റെ ലോനപ്പന്റെ മാമോദീസയ്ക്കും പേരന്‍പിനും ഒപ്പം ആയിരുന്നു സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരുന്ന സിനിമയില്‍ പോലീസുകാരനായിട്ടാണ് ചാക്കോച്ചന്‍ എത്തിയിരുന്നത്. അളള് രാമേന്ദ്രനില്‍ ചാക്കോച്ചന്റെ നായികയായി എത്തിയത് ചാന്ദ്‌നി ആയിരുന്നു.

ചാക്കോച്ചന്റെ നായിക
സിനിമയില്‍ അളള് രാമേന്ദ്രന്റെ ഭാര്യയായ വിജി എന്ന കഥാപാത്രത്തെ ആയിരുന്നു ചാന്ദ്‌നി അവതരിപ്പിച്ചിരുന്നത്. ഡാര്‍വിന്റെ പരിണാമം, കംമ്രേഡ് ഇന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ചാന്ദ്‌നി അവതിരിപ്പിച്ച ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നൂകൂടിയായിരുന്നു ചിത്രത്തിലേത്. ചാന്ദ്‌നിയെ കൂടാതെ അപര്‍ണ ബാലമുരളി,കൃഷ്ണ ശങ്കര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എന്താണ് ചേട്ടന്‍ എന്നെ പ്രണയിക്കാത്തത്
അളള് രാമേന്ദ്രന്‍ കേരളത്തില്‍ വിജയകരമായി മുന്നേറുന്ന വേളയിലായിരുന്നു ഗള്‍ഫിലേക്കും എത്തിയത്. ഗള്‍ഫ് പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ അണിയറപ്രവര്‍ത്തകരുടെ വാര്‍ത്താ സമ്മേളനം നടന്നിരുന്നു. അള്ള് രാമേന്ദ്രനെക്കുറിച്ച് സംസാരിക്കുന്നതിനിടെയില്‍ ആണ് തന്നോട് ചാന്ദ്‌നി ചോദിച്ച ചോദ്യത്തെക്കുറിച്ച് ചാക്കോച്ചന്‍ സംസാരിച്ചത്. എന്താണ് ചേട്ടന്‍ എന്നെ പ്രണയിക്കാത്തത് എന്നായിരുന്നു നടിയുടെ ചോദ്യം.

അപര്‍ണയും കൃഷ്ണ ശങ്കറും തമ്മിലായിരുന്നു പ്രണയം
അളള് രാമേന്ദ്രന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ചോദ്യം. ചോദ്യം കേട്ട് ഒരു കളള കാമുക കഥാപാത്രം പോലെ താന്‍ ചിരിക്കുകയായിരുന്നുവെന്ന് ചാക്കോച്ചന്‍ പറഞ്ഞു. അളള് രാമേന്ദ്രനില്‍ ചാക്കോച്ചനുമായി പ്രണയ രംഗങ്ങളില്‍ അഭിനയിക്കാനുളള ഭാഗ്യം ചാന്ദിനിക്ക് ഉണ്ടായിരുന്നില്ല. സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അപര്‍ണ ബാലമുരളിയും കൃഷ്ണ ശങ്കറും തമ്മിലായിരുന്നു പ്രണയം.

അഭിനയിച്ചുതീര്‍ത്തപ്പോള്‍ നിരാശ
അളള് രാമേന്ദ്രനില്‍ ചാക്കോച്ചന്‍ ജോഡിയാണെന്ന് അറിഞ്ഞതുമുതല്‍ പ്രണയരംഗങ്ങളില്‍ ആടിപ്പാടി നടക്കുന്നത് സ്വപ്‌നം കണ്ട ചാന്ദനിക്ക് പക്ഷേ അഭിനയിച്ചുതീര്‍ത്തപ്പോള്‍ നിരാശയാണ് ഉണ്ടായത്. അത് താരം തുറന്നുചോദിക്കുകയായിരുന്നു. ചാന്ദ്നി ചോദിച്ച ചോദ്യത്തെക്കുറിച്ച് ചിരിച്ചുകൊണ്ടായിരുന്നു ചാക്കോച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചത്.


Click it and Unblock the Notifications











