For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമല്ല, സിനിമയാണ് മുഖ്യം! 10 വര്‍ഷങ്ങള്‍ക്ക് ശേഷം നടി ചന്ദ്ര ലക്ഷ്മണ്‍ സിനിമയിലേക്ക് വന്നു

  |

  ഒരു കാലത്ത് ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നിന്ന നടിയായിരുന്നു ചന്ദ്ര ലക്ഷ്മണ്‍. പത്ത് വര്‍ഷത്തോളമായി നടിയെ എങ്ങും കാണാനില്ലായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ചന്ദ്രയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നു. അത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതൊക്കെ സത്യമല്ലെന്ന് പറഞ്ഞ് ചന്ദ്ര രംഗത്ത് വന്നിരുന്നു.

  ഇപ്പോഴിതാ വീണ്ടും സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നടി. ഫേസ്ബുക്കിലൂടെ ചന്ദ്ര ലക്ഷ്മണ്‍ പങ്കുവെച്ച കുറിപ്പില്‍ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ദി ഗോസ്റ്റ് റൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ തൊടുപുഴയില്‍ വെച്ച് നടന്നിരിക്കുകയാണ്.

  എന്റെ പുതിയ സിനിമയായ ദി ഗോസ്റ്റ് റൈറ്റര്‍ എന്ന ചിത്രത്തിന് ഇന്ന് മുതല്‍ തുടക്കമായി. സിനിമ അഭിനിവേശമായി കൊണ്ട് നടക്കുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് ഈ ചിത്രമൊരുക്കുന്നത്. മുന്‍പൊന്നും ചെയ്യാത്തൊരു വേഷമാണ് പുതിയ സിനിമയിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഞാന്‍ വളരെ ആകാംഷയിലാണ്. മാത്രമല്ല തൊടുപുഴയില്‍ നിന്നും ഷൂട്ട് ചെയ്യുന്നതിലുള്ള സന്തോഷവുമുണ്ട്. ദൃശ്യം, കഥ പറയുമ്പോള്‍, തുടങ്ങി നമ്മുടെ പ്രിയപ്പെട്ട ഒത്തിരി സിനിമകള്‍ ഷൂട്ട് ചെയ്ത കേരളത്തിന്റെ ഹോളിവുഡ് എന്നറിയപ്പെടുന്ന സ്ഥലമാണിത്.

  ഒത്തിരിയധികം സ്‌നേഹമുള്ള മനുഷ്യരുള്ള നാടാണിത്. ഞാന്‍ മലയാളത്തില്‍ നിന്നും മാറി നിന്നിട്ട് ഒത്തിരി വര്‍ഷമായെങ്കിലും ഇപ്പോഴും അമിതമായി സ്‌നേഹിക്കുകയാണ് അവര്‍. എന്നെ ഒരു അഭിനേതാവ് ആക്കിയത് നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയും ആണ്. എന്റെ പ്രേക്ഷകരില്‍ നിന്നും എല്ലാ കാലവും ഞാനത് അനുഭവിക്കുന്നുണ്ടെന്നും ചന്ദ്ര പറയുന്നു. കുറിപ്പിനൊപ്പം പുതിയൊരു ചിത്രവും നടി പങ്കുവെച്ചിരിക്കുകയാണ്.

  മലയാള സിനിമയില്‍ നിന്നും ചന്ദ്ര ലക്ഷ്മണ്‍ മാറി നിന്നിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുകളിലായി. തമിഴില്‍ രണ്ട് വര്‍ഷം മുന്‍പ് അഭിനയിച്ചിരുന്നു. മഴയറിയാതെ എന്ന സീരിയലിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്. ആ സമയത്ത് തമിഴില്‍ തിരക്കായിരുന്നതിനാലാണ് മലയാളത്തില്‍ നിന്നും മാറിയത്. തമിഴില്‍ ചെയ്തിരുന്ന രണ്ട് മൂന്ന് പ്രോജക്ടുകളെല്ലാം ഹിറ്റായിരുന്നു. അന്ന് തെലുങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതാണ് മലയാളത്തില്‍ നിന്നും വിട്ട് നിന്നതിന് കാരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. അല്ലാതെ മനപൂര്‍വ്വം ഒരു ഇടവേള എടുത്തതല്ല.

  ചന്ദ്ര ലക്ഷ്മണ്‍ വീണ്ടും സിനിമയിലേക്ക് വരുമോ എന്നതിനെക്കാളും ആരാധകര്‍ അന്വേഷിച്ചിരുന്നത് ചന്ദ്രയുടെ കുടുംബ ജീവിതത്തെ പറ്റിയായിരുന്നു. നടി വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ ആയിരുന്നു എന്നാണ് പൊതുവേ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇതുവരെയും ചന്ദ്ര വിവാഹിതയായിട്ടില്ല. പലപ്പോഴായി ഒന്ന് രണ്ട് റിലേഷന്‍ ഉണ്ടായിരുന്നു. അതൊന്നും വര്‍ക്കൗട്ട് ആയില്ലെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. അടുത്തിടെ നടിയുടെ ഒരു പോസ്റ്റ് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. നമ്മള്‍ എങ്ങനെയുള്ള ആളെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള ഒരാളായി ചിലര്‍ മാറി കൊണ്ടിരിക്കുന്നു. എന്ന പോസ്റ്റാണ് ആരാധകര്‍ ഏറ്റുപിടിച്ചത്.

  വിവാഹത്തെ കുറിച്ചുള്ള സൂചനയാണ് ഇതെന്നായിരുന്നു കൂടുതല്‍ ആളുകളും കണ്ടെത്തിയത്. 20-25 വയസിനുള്ളില്‍ വിവാഹം കഴിക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല. മറ്റുള്ള ആളുകള്‍ പറയും പോലെയല്ലല്ലോ നമ്മള്‍ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെയാണ്. എനിക്ക് തോന്നുമ്പോള്‍ അത് സംഭവിക്കും എന്നുമായിരുന്നു നേരത്തെ വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മണന്‍ പറഞ്ഞിരുന്നത്. എന്തായാലും സിനിമയിലേക്കുള്ള തിരിച്ച് വരവ് തന്നെ എല്ലാവരും സ്വീകരിച്ചിരിക്കുകയാണ്.

  English summary
  Chandra Lakshman's New Movie Shoot Started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X