ഉണ്ണിമുകുന്ദന്റെ ചാണക്യതന്ത്രത്തില്‍ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്ലൈമാക്‌സ്! അക്കിടി പറ്റിയതിങ്ങനെ

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത സിനിമയായിരുന്നു ചാണക്യതന്ത്രം. ഈ വര്‍ഷം റിലീസിനെത്തിയ സിനിമ തിയറ്ററുകളില്‍ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഉണ്ണി മുകുന്ദനെ ആക്ഷന്‍ കിംഗ് എന്ന് വിശേഷിപ്പിച്ചായിരുന്നു സംവിധായകന്‍ സിനിമയില്‍ അവതരിപ്പിച്ചത്.

സിനിമയുടെ ഡിവിഡി അടുത്തിടെ പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ചാണക്യതന്ത്രത്തിന്റെ ഡിവിഡി ഇറങ്ങിയപ്പോ വലിയൊരു അക്കിടി പറ്റിയിരിക്കുകയാണ്. അടുത്തിടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങള്‍ ചാണക്യതന്ത്രത്തിന്റെ ഡിവിഡിയില്‍പ്പെട്ട് പോവുകയായിരുന്നു.

ചാണക്യതന്ത്രം

ചാണക്യതന്ത്രം

ജയറാമിന്റെ ആട് പുലിയാട്ടത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാണക്യതന്ത്രം. സ്ത്രീ വേഷത്തിലടക്കം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രവുമായിട്ടായിരുന്നു ഉണ്ണി മുകുന്ദന്റെ വരവ്. ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ശിവദ, ശ്രുതി രാമചന്ദ്രന്‍, എന്നിവരായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഡിവിഡി എത്തി..

ഡിവിഡി എത്തി..

ഏപ്രില്‍ 27 ന് തിയറ്ററുകളിലേക്ക് റിലീസ് ചെയ്ത ചിത്രം രണ്ട് മാസത്തിനുള്ളില്‍ ഡിവിഡിയായി പുറത്തെത്തിയിരുന്നു. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായൊരു സംഭവം ഉണ്ടായിരിക്കുകയാണ്. റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു സിനിമയുടെ രംഗങ്ങള്‍ ചാണക്യതന്ത്രത്തിനൊപ്പം ചോര്‍ന്നിരിക്കുകയാണ്. ചന്ദ്രഗിരി എന്ന സിനിമയുടെ ക്ലൈമാക്‌സ് ഭാഗമായിരുന്നു ചാണക്യതന്ത്രത്തിന്റെ ക്ലൈമാക്‌സ് ഭാഗത്ത് കയറിക്കൂടിയത്. അതും സിനിമയുടെ ഏഴ് ഷോട്ടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രഗിരി

ചന്ദ്രഗിരി

മോഹന്‍ കുപ്ലേരി ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ചന്ദ്രഗിരി. ഗുരുപൂര്‍ണയുടെ ബാനറില്‍ എന്‍ സുചിത്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, കൊച്ചു പ്രേമന്‍, ഹരിഷ് പേരാടി, സജിത മഠത്തില്‍, തുടങ്ങിയവര്‍ അഭിനയിക്കുന്നു. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത ഷോണ്‍ ആണ് ചിത്രത്തിലെ നായിക. പുതുമുഖങ്ങളായ നൂറ് പേരടക്കം 178 പേര്‍ ഈ സിനിമയിലുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

സിനിമ മുഴുവന്‍ ചോര്‍ന്നോ...?

സിനിമ മുഴുവന്‍ ചോര്‍ന്നോ...?

ഈ മാസം 28 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ചന്ദ്രഗിരി. അതിനിടെയായിരുന്നു ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ചന്ദ്രഗിരിയുടെ നിര്‍മാതാവ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ മുഴുവനുമായി ചോര്‍ന്നോ എന്നതാണ് നിര്‍മാതാവിന്റെ ആശങ്ക. ഇത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നും സംഭവിച്ച തെറ്റാണെന്നാണ് ചാണക്യതന്ത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഫൈനല്‍ എഡിറ്റിംഗിന് നല്‍കിയ ഫയലിലാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. മാത്രമല്ല തിയറ്ററില്‍ ഈ ഭാഗം ഇല്ലായിരുന്നെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

വേണ്ട നടപടികള്‍ സ്വീകരിച്ചു...

വേണ്ട നടപടികള്‍ സ്വീകരിച്ചു...

സംഭവം അറിഞ്ഞ ഉടനെ അന്യഭാഷകളിലേക്ക് നല്‍കിയ സിനിമയുടെ പകര്‍പ്പ് പിന്‍വലിച്ച് പുതിയ ഫയല്‍ കൊടുത്തിരിക്കുകയാണ്. മാത്രമല്ല ചാനലിലന് നല്‍കിയ ഫയലില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇത്തരമൊരു സംഭവം നടക്കാന്‍ കാരണം സ്റ്റുഡിയോയില്‍ നടന്ന ഗുരുതര വീഴ്ചയാണെന്നും സിനിമാ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഈ സംഭവത്തില്‍ വേദനയുണ്ടെന്നും ചാണക്യതന്ത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X